Marakkar | അഞ്ഞൂറ് കോടിയിൽ മരക്കാർ എത്തുമോയെന്ന് ചോദ്യം; ചെറുചിരിയോടെ മോഹൻലാൽ പറഞ്ഞത് ഇങ്ങനെ

മരക്കാർ സിനിമ 500 കോടിയിൽ എത്തുമോയെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് രസകരമായ മറുപടി നൽകി മോഹൻലാൽ. കഴിഞ്ഞദിവസം രാത്രി 12 മണിക്കാണ് ‘മരക്കാർ – അറബിക്കടലിന്റെ സിംഹം’ റിലീസ് ആയത്. കൊച്ചിയിലെ സരിത തിയറ്ററിൽ കുടുംബത്തിനൊപ്പം സിനിമ കാണാൻ മോഹൻലാലും എത്തിയിരുന്നു. സിനിമയുടെ ഇടയ്ക്ക് ലഭിച്ച ഇടവേളയിൽ മാധ്യമങ്ങളോട് സംസാരിക്കാനും മോഹൻലാൽ സമയം കണ്ടെത്തി.

റിലീസ് ചെയ്യുന്നതിനു മുമ്പ് തന്നെ മോഹൻലാൽ ചിത്രമായ മരക്കാർ പ്രിബുക്കിംഗിലൂടെ നൂറ് കോടിയിൽ ഇടം നേടി ചരിത്രമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു ചിത്രം 500 കോടിയിൽ എത്തുമോയെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യം. ‘മോന്റെ നാക്ക് പൊന്നായിരിക്കട്ടെ’ എന്ന മറുപടിയാണ് ഇതിന് മോഹൻലാൽ നൽകിയ മറുപടി. പ്രത്യേക സാഹചര്യവും പ്രത്യേക സിനിമയും ആണെന്നും അത് തിയറ്ററിൽ തന്നെ കാണാൻ സാധിച്ച ഒരാളാണ് താനെന്നും മോഹൻലാൽ പറഞ്ഞു. മരക്കാർ ഇന്ത്യൻ സിനിമയുടെ മാറ്റമായിരിക്കുമോ എന്ന ചോദ്യത്തിന് അതിന് സാധിക്കട്ടെ എന്നായിരുന്നു മോഹൻലാലിന്റെ ഉത്തരം.

Mohanlal talks about Marakkar OTT release

രണ്ടാം തിയതി പുലർച്ചെ 12 മണിക്ക് തന്നെ പ്രദർശനം ആരംഭിച്ച മരക്കാർ റിലീസിന് മുമ്പ് തന്നെ 100 കോടി ക്ലബിൽ ഇടം പിടിച്ച് ചരിത്രം സൃഷ്ടിച്ചിരുന്നു. ലോകമെമ്പാടും നാലായിരത്തിൽ അധികം സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. അഞ്ചു ഭാഷകളിൽ ആയി ഒരുക്കിയ ഈ ചിത്രം ഇന്ത്യയിലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‍കാരം ഉൾപ്പെടെ, മൂന്നു ദേശീയ അവാർഡുകളും മൂന്നു സംസ്ഥാന അവാർഡുകളും സ്വന്തമാക്കിയാണ് റിലീസ് ആയിരിക്കുന്നത്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago