തീയേറ്ററില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ആന്റണി വര്‍ഗീസ്-ടിനു പാപ്പച്ചന്‍ കൂട്ടുകെട്ടില്‍ എത്തിയ ‘അജഗജാന്തരം’. വ്യാഴാഴ്ചയാണ് ചിത്രം റിലീസ് ചെയ്തത്. ഇപ്പോഴിതാ സിനിമ കണ്ടിറങ്ങിയ ഒരു പ്രേക്ഷകന്‍ ആന്റണിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത കമന്റും അതിന് താരം നല്‍കിയ മറുപടിയും വൈറലായിരിക്കുകയാണ്.
”അളിയാ ഒരു 500 ജിപേ ചെയ്തു താ, പെട്രോള്‍ അടിച്ച് തിയേറ്ററില്‍ പോയി പടം കണ്ടിട്ട് വന്നിട്ട് അഭിപ്രായം ഇടാം. 500 ജനുവരി 5ന് മുമ്പ് സാലറി കിട്ടി കഴിഞ്ഞു തിരിച്ചു തരാം” എന്നായിരുന്നു ആരാധകന്റെ കമന്റ്. പിന്നാലെ ജിപേ നമ്പര്‍ ആവശ്യപ്പെട്ട് ആന്റണിയുടെ മറുപടിയുമെത്തി.
കമന്റിന്റെ സ്‌ക്രീന്‍ ഷോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി. നിരവധി കമന്റുകളാണ് ഇതിന് ലഭിക്കുന്നത്. ഒരു ഉത്സവപറമ്പില്‍ ആനയുമായി ഏതാനും യുവാക്കളെത്തുന്നതും പിന്നാലെ 24 മണിക്കൂര്‍ നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. അര്‍ജുന്‍ അശോകന്‍, ലുക്മാന്‍, സാബു മോന്‍, ജാഫര്‍ ഇടുക്കി, വിജിലേഷ്, കിച്ചു ടെല്ലസ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…