മലയാളികൾ ഇരു കൈയ്യും നീട്ടി സ്വീകരിച്ച് വൻ വിജയമായി തീർന്ന ചിത്രമാണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലൂസിഫർ. ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ. മാതൃഭൂമിയുമായുളള അഭിമുഖത്തിൽ ലൂസിഫറിനെ കുറിച്ചും സംവിധായകനായ പൃഥ്വിരാജിനെ കുറിച്ചും ആന്റണി പെരുമ്പാവൂർ പറഞ്ഞിരുന്നു. ഇത്രയും ആത്മാർഥതയുള്ള ഒരു സംവിധായകനെ താൻ കണ്ടിട്ടില്ലെന്നും ഊണിലും ഉറക്കത്തിലും സിനിമയെ കുറിച്ച് മാത്രമാണ് പൃഥ്വിരാജിന് ചിന്ത എന്നും ആന്റണി പെരുമ്പാവൂർ പറയുന്നു. രാവും പകലും സിനിമ എന്ന ചിന്ത മാത്രമാണ് പൃഥ്വിക്ക് ഉള്ളതെന്ന് സുപ്രിയയും പറയുന്നുണ്ട്.
എമ്പുരാൻ ചിത്രീകരിക്കുന്നതിന് വേണ്ടി കുറഞ്ഞത് അഞ്ച് സിനിമകളെങ്കിലും പൃഥ്വിരാജിന് വേണ്ടെന്ന് വയ്ക്കേണ്ടി വരും എന്നാണ് ആന്റണി പെരുമ്പാവൂർ പറയുന്നത്. ഇന്ത്യൻ സിനിമയിലെ ഹിറ്റ് മേക്കർ പട്ടികയിൽ ഉടൻതന്നെ പൃഥ്വി ഇടംപിടിക്കും എന്നും ലൂസിഫർ കണ്ട് രജനീകാന്തും ഷാരൂഖ് ഖാനും ഒക്കെ പൃഥ്വിയെ വിളിച്ചിരുന്നുവെന്നും അവർ കൊണ്ടു പോകുന്നതിനു മുൻപ് വേണ്ടവിധം താരത്തെ ഉപയോഗിക്കാൻ ഉള്ള തയ്യാറെടുപ്പിലാണ് താനെന്നും ആന്റണി പറയുന്നു. ഇപ്പോൾ ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന ചിത്രത്തിനായുള്ള തയ്യാറെടുപ്പിലാണ് പൃഥ്വിരാജ്. ചിത്രത്തിലെ കഥാപാത്രത്തെ ഉൾക്കൊള്ളുന്നതിന്റെ ഭാഗമായി തന്റെ ശരീരഭാരം കുറച്ച് ഇപ്പോൾ കേരളത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് താരം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…