UAE ഗോൾഡൻ വിസ സ്വന്തമാക്കി ആന്റണി പെരുമ്പാവൂർ; മോഹൻലാലിനും ആശിർവാദ് ഫാമിലിക്കും നന്ദി

യു എ ഇ ഗോൾഡൻ വിസ സ്വന്തമാക്കി നടനും നിർമ്മാതാവുമായ ആന്റണി പെരുമ്പാവൂർ. സോഷ്യൽ മീഡിയയിലൂടെ ആന്റണി പെരുമ്പാവൂർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഗോൾഡൻ വിസ നൽകിയതിന് യു എ ഇ അധികൃതർക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. യു എ ഇ ഗോൾഡൻ വിസ സ്വീകരിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ച് ചെറിയ ഒരു അടിക്കുറിപ്പോടെയാണ് ആന്റണി പെരുമ്പാവൂർ സന്തോഷവാർത്ത പങ്കുവെച്ചത്.

‘അബുദാബി സർക്കാരിൽ നിന്ന് ഗോൾഡൻ വിസ സ്വീകരിക്കാൻ കഴിഞ്ഞതിൽ വിനീതനും നന്ദിയും ഉണ്ട്. യു എ ഇ രാഷ്ട്രത്തലവനായ ഹിസ് റോയൽ ഹൈനസ് ഷെയ്ഖ് ഖലിഫ ബിൻ സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന് ഞാൻ നന്ദി പറയുന്നു; അബുദാബി ചേംബർ ഓഫ് കൊമേഴ്സ് & ഇൻഡസ്ട്രി വൈസ് ചെയർമാൻ എം എ യൂസഫ് അലി സാർ; ടുഫോർ 54-ലെ ഗവൺമെന്റ് സർവീസസ് മേധാവി സയിദ ബദ്രേയ്യ അൽ മസ്‌റൂയി, അബുദാബി ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഡയറക്ടർ ജനറൽ എച്ച് ഇ മുഹമ്മദ് ഹെലാൽ അൽ മ്ഹെരി, മറ്റ് ഉദ്യോഗസ്ഥർ എന്നിവർക്കും നന്ദി പറയുന്നു. മോഹൻലാൽ സാറിന്റെ നന്മകൾക്കും ആശംസകൾക്കും അദ്ദേഹത്തോട് നന്ദി അറിയിക്കുന്നു, മലയാള സിനിമാ മേഖലയ്ക്കും ആശിർവാദ് കുടുംബത്തിനും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.’ – യു എ ഈ ഗോൾഡൻ വിസ സ്വീകരിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് ആന്റണി പെരുമ്പാവൂർ കുറിച്ചു.

നിരവധി പേരാണ് യു എ ഇ ഗോൾഡൻ വിസ സ്വന്തമാക്കിയ ആന്റണി പെരുമ്പാവൂരിന് ആശംസകളുമായി കമന്റ് ബോക്സിൽ എത്തിയത്. നിർമാതാവായി മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന അദ്ദേഹം നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 1991ൽ ‘കിലുക്കം’ സിനിമയിലാണ് ആന്റണി പെരുമ്പാവൂർ ആദ്യമായി മുഖം കാണിച്ചത്. മോഹൻലാൽ നായകനായ 27 ചിത്രങ്ങളിലും പ്രണവ് മോഹൻലാൽ നായകനായ രണ്ട് ചിത്രങ്ങളിലും ആന്റണി അഭിനയിച്ചിട്ടുണ്ട്. 2000 ൽ പുറത്തിറങ്ങിയ ‘നരസിംഹം’ ആണ് ആശിർവാദ് നിർമിച്ച ആദ്യചിത്രം. മരക്കാർ ആണ് ആശിർവാദ് സിനിമാസിന്റെ ബാനറിൽ പുറത്തിറങ്ങിയ അവസാന ചിത്രം. ഏതാനും ദിവസങ്ങൾക്ക് മുമ്പ് നസ്രിയയ്ക്കും ഫഹദിനും യു എ ഇ ഗോൾഡൻ വിസ ലഭിച്ചിരുന്നു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

10 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago