‘ലാൽസാർ തന്നെ സെറ്റിലിരുന്ന് ചോദിക്കും ആന്റണിക്ക് വേഷമില്ലേ, അഭിനയിക്കുന്നില്ലേ’ – ക്യാമറയ്ക്ക് മുന്നിൽ എത്തിയതിനെക്കുറിച്ച് ആന്റണി പെരുമ്പാവൂർ

ആശിർവാദ് സിനിമാസിന്റെ ബാനറിൽ എത്തുന്ന പുതിയ ചിത്രം ‘ബ്രോ ഡാഡി’ പ്രേക്ഷകർക്ക് മുമ്പിലേക്ക് എത്താൻ മണിക്കൂറുകൾ മാത്രമേ ഉള്ളൂ. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ ആണ് നായകൻ. പതിവു പോലെ ഇത്തവണയും ചിത്രത്തിൽ ആന്റണി പെരുമ്പാവൂരും ഒരു വേഷത്തിൽ എത്തുന്നുണ്ട്. ഇത്തവണ ബ്രോ ഡാഡിയിൽ പൊലീസ് വേഷത്തിലാണ് ആന്റണി പെരുമ്പാവൂർ എത്തുന്നത്.

Bro Daddy Promo featuring Prithviraj and Antony Perumbavoor

അതേസമയം, താൻ സിനിമയിൽ അഭിനയിക്കുന്നതിന് പിന്നിൽ മോഹൻലാലിന്റെ കരങ്ങളുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ആന്റണി പെരുമ്പാവൂർ. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് ആന്റണി ഇങ്ങനെ പറഞ്ഞത്. പലപ്പോഴും ചെറിയ രംഗങ്ങളിൽ മുഖം കാണിക്കുന്നത് യാദൃശ്ചികമായാണെന്നും അദ്ദേഹം വ്യക്തമാക്കി. കിലുക്കം സിനിമയുടെ സെറ്റിൽ വെച്ചായിരുന്നു തുടക്കം. പ്രിയദർശൻ സാറുമായി സെറ്റിൽ സംസാരിച്ചിരിക്കുമ്പോൾ അദ്ദേഹം ആവശ്യപ്പെട്ടതിനെ തുടർന്ന് ക്യാമറയ്ക്ക് മുന്നിലേക്ക് ചെല്ലുകയായിരുന്നു. പിന്നീടും അദ്ദേഹത്തിന്റെ സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങൾ ചെയ്തു. അതിനുശേഷം സെറ്റിലിരുന്ന് ലാൽസാർ തന്നെ ചോദിക്കും, ‘ആന്റണിക്ക് വേഷമില്ലേ, ആന്റണി അഭിനയിക്കുന്നില്ലേ’ എന്നൊക്കെ. അങ്ങനെ മറ്റു സിനിമകളിലും മുഖം കാണിച്ചു. ആന്റണിക്ക് വേഷം കൊടുക്കൂവെന്ന് ലാൽസാർ പറയാറുണ്ട്. ആന്റണി സിനിമയിൽ ഉണ്ടെങ്കിൽ ഭാഗ്യമാണെന്ന കമന്റ് താനും കേട്ടിട്ടുണ്ടെന്നും എന്നാൽ തനിക്ക് അതിൽ വിശ്വാസമില്ലെന്നും ആന്റണി വ്യക്തമാക്കുന്നു.

antony Perumbavoor takes membership in AMMA association

ആശിർവാദ് സിനിമാസിന്റെ ബാനറിൽ നരസിംഹം എന്ന സിനിമയിലൂടെയാണ് ആന്റണി പെരുമ്പാവൂർ നിർമ്മാണ രംഗത്തേക്ക് എത്തിയത്. ആശിർവാദ് സിനിമാസിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘ബ്രോ ഡാഡി’. മോഹൻലാൽ, പൃഥ്വിരാജ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ മീന, കനിഹ, കല്യാണി പ്രിയദര്‍ശന്‍, ലാലു അലക്‌സ്, ജഗദീഷ്, സൗബിന്‍ എന്നിങ്ങനെ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. അഭിനന്ദ് രാമാനുജം ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ അഖിലേഷ് മോഹനാണ്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago