‘നേര്’ കണ്ട് ഇമോഷണലായി ആന്റണി പെരുമ്പാവൂർ, തിയറ്ററിൽ നിന്നും പൊട്ടിക്കരഞ്ഞ് പുറത്തേക്കിറങ്ങി ഭാര്യ ശാന്തിയും

മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ നായകനായി എത്തിയ ചിത്രം ‘നേര്’ പ്രേക്ഷകരെ കീഴടക്കി കുതിപ്പ് ആരംഭിച്ചിരിക്കുകയാണ്. കോർട്ട് റൂം ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ പക്കാ കാരക്ടർ റോളിലാണ് മോഹൻലാൽ എത്തിയിരിക്കുന്നത്. തികച്ചും ഇമോഷണൽ ആണ് ചിത്രം. മോഹൻലാലിന്റെ വളരെ മികച്ച തിരിച്ചു വരവെന്നാണ് ചിത്രം കണ്ടിറങ്ങിയവർ ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുന്നത്. സിനിമ കണ്ട് തിയറ്ററിൽ നിന്ന് വളരെ ഇമോഷണലായി പുറത്തേക്കിറങ്ങുന്ന ആന്റണി പെരുമ്പാവൂരിന്റെയും ഭാര്യയുടെയും വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. തിയറ്ററിൽ നിന്നും പൊട്ടിക്കരഞ്ഞു കൊണ്ടാണ് ആന്റണി പെരുമ്പാവൂരിന്റെ ഭാര്യ ശാന്തി പുറത്തേക്ക് ഇറങ്ങിയത്. അനശ്വര ഗ്രേറ്റ് ആണെന്ന് ശാന്തി പറഞ്ഞു. മോഹൻലാലിന്റെ പ്രകടനം കണ്ടാണോ ഇമോഷണലായത് എന്ന ചോദ്യത്തിന് അതേ എന്നായിരുന്നു ശാന്തിയുടെ മറുപടി.

ആന്റണി പെരുമ്പാവൂരും സിനിമ കണ്ട് ഇമോഷണലാകുന്നത് വീഡിയോയിൽ കാണാം. ഇതുപോലൊരു സിനിമയ്ക്ക് വേണ്ടിയാണ് കാത്തിരുന്നതെന്ന് പറഞ്ഞ ആന്റണി പെരുമ്പാവൂർ വളരെ സന്തോഷമുണ്ടെന്നും പറഞ്ഞു. എറണാകുളം കവിത തിയറ്ററില്‍ ആയിരുന്നു ഇരുവരും സിനിമ കണ്ടത്. ആദ്യ ഷോയിൽ തന്നെ ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചതോടെ ടിക്കറ്റ് ബുക്കിങ്ങിൽ വലിയ വർദ്ധനവ് ആണ് വന്നിരിക്കുന്നത്. ഏതായാലും ഒരു ഇടവേളയ്ക്ക് ശേഷം പ്രിയപ്പെട്ട താരം പക്കാ കാരക്ടർ റോളിൽ എത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകരും. അനശ്വര രാജന്‍, സിദ്ധിഖ് എന്നിവരുടെ കഥാപാത്രങ്ങളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

സിദ്ദിഖ്, പ്രിയാമണി, ജഗദീഷ്, അനശ്വര രാജൻ, ശാന്തി മായാദേവി, ഗണേഷ് കുമാർ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശാന്തി മായാദേവിയാണ് നേരിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്. ജീത്തു ജോസഫ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് ശാന്തി തിരക്കഥ ഒരുക്കിയത്. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ‘നീതി തേടുന്നു’ എന്നാണ് ഈ മോഹന്‍ലാല്‍ ചിത്രത്തിന്‍റെ ടാഗ് ലൈന്‍. വിഷ്ണു ശ്യാം ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

10 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago