മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ് അനു ജോസഫ്. പതിനഞ്ചു വര്‍ഷമായി അനു അഭിനയ രംഗത്ത് എത്തിയിട്ട്. സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്. നൃത്തത്തിലും കഴിവു തെളിയിച്ചിട്ടുണ്ട് അനു. പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയിലൂടെ ആണ് അനു സിനിമ ലോകത്തു എത്തുന്നത്. ദൂരദര്‍ശനിലെ ഏക ചന്ദ്രിക എന്ന സീരിയലിലാണ് ആദ്യമായി അഭിനയിച്ചത്.
ഇപ്പോഴിതാ താന്‍ വിവാഹം കഴിക്കാതിരിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് അനു ജോസഫ്. ആരാധകരുമായി സംവദിക്കവേ ആണ് അനു അതേ കുറിച്ചു പറഞ്ഞത്.”വിവാഹം കഴിക്കാതിരിക്കണം എന്നൊന്നും ചിന്തയില്ലെന്നും തന്റെ ഇഷ്ടങ്ങള്‍ മനസ്സിലാക്കുന്ന ഒരാള്‍ വന്നാല്‍ മാത്രം അതുണ്ടാകു എന്നുമാണ് അനു പറയുന്നത്.
”വിവാഹം കഴിക്കാതിരിക്കണം എന്നൊന്നും വിചാരമില്ല. സീരിയസ് ആയിട്ട് അതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല അത്രമാത്രം. പ്രത്യേകിച്ച് സങ്കല്‍പം ഒന്നുമില്ല. നമ്മളെ മനസിലാക്കാന്‍ കഴിവുള്ള ഒരാള്‍ വന്നാല്‍ അന്ന് വിവാഹത്തെക്കുറിച്ച് ആലോചിക്കും. മാത്രമല്ല ‘സിംഗിള്‍ ലൈഫ് ഞാന്‍ ശരിക്കും ആസ്വദിക്കുന്നുണ്ട്. ഒറ്റയ്ക്കാകുമ്പോള്‍ നമുക്ക് ഇഷ്ടമുളളത് ചെയ്യാല്ലോ. ചിലര്‍ക്ക് കൂടെ ഒരാളുളളതാണ് ഇഷ്ടം, മറ്റുളളവര്‍ക്ക് ഒറ്റയ്ക്ക് ജീവിക്കുന്നതും. ഞാന്‍ ഇതിനു രണ്ടിനും ഇടയിലുള്ള ആളാണ്.”അനു തുറന്നു പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…