വളരെ ചുരുങ്ങിയ കാലം കൊണ്ട് നിരവധി നായികവേഷങ്ങൾ കൈകാര്യം ചെയ്ത് മലയാളിയുടെ മനസ്സിൽ ചേക്കേറിയ താരമാണ് അനു സിതാര. 2013 ൽ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് അനു. താനൊരു കടുത്ത മമ്മൂട്ടി ആരാധിക ആണെന്ന് താരം നേരത്തെ പറഞ്ഞിരുന്നു. ഇപ്പോൾ ലാലേട്ടനോടൊപ്പം ഒരു ചിത്രം തന്റെ സ്വപ്നസാഫല്യം ആണെന്ന് തുറന്നു പറയുകയാണ് താരം. അതോടൊപ്പം പ്രണവ് മോഹൻലാലിനെ മലയാളത്തിലെ ടോം ക്രൂയിസ് ആയിട്ടാണ് തനിക്ക് തോന്നുന്നതെന്നും അനു സിതാര പറയുന്നു. മമ്മൂക്കയെ ദൂരെനിന്ന് എങ്കിലും ഒന്ന് കാണണമെന്നത് താരത്തിന്റെ വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു. പേരൻപിന്റെ ഷൂട്ടിങ്ങിന് അത് സാധിച്ചു.
രണ്ട് വർഷം മുൻപുള്ള താരത്തിന്റെ ഒരു പിറന്നാൾ ദിനത്തിൽ വിഷസ് അറിയിച്ച മമ്മൂക്ക ഗിഫ്റ്റ് വേണ്ടേ എന്ന് ചോദിക്കുകയുണ്ടായി. ആ പിറന്നാൾ സമ്മാനം ആണ് കുട്ടനാടൻ ബ്ലോഗിലെ തന്റെ കഥാപാത്രം എന്നും തുറന്നു പറയുന്നു അനു. പ്രണവ് മോഹൻലാൽ അഭിനയിച്ച ആദി എന്ന ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ കണ്ടു അന്തം വിട്ടാണ് അനു സിത്താര ഇത്തരമൊരു പ്രശംസ അദ്ദേഹത്തിന് നൽകിയത്. റെഡ് വൈൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അവസരത്തിൽ മോഹൻലാലിനെയും താൻ കണ്ടിട്ടുണ്ടെന്നും താരം പറയുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…