വളരെ ചുരുങ്ങിയ കാലം കൊണ്ട് നിരവധി നായികവേഷങ്ങൾ കൈകാര്യം ചെയ്ത് മലയാളിയുടെ മനസ്സിൽ ചേക്കേറിയ താരമാണ് അനു സിതാര. 2013 ൽ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് അനു. ലോക്ക് ഡൗൺ കാലത്ത് അനുസിത്താര ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചിരുന്നു.
ചാനലിലൂടെ പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്റെ വീട്ടുമുറ്റത്തെ കുളവും തന്റെ പൂന്തോട്ടവും എല്ലാം ആരാധകർക്ക് പരിചയപ്പെടുത്തിക്കൊണ്ട് താരം ഒരു വീഡിയോ ചെയ്തിരുന്നു. താരത്തിന്റെ ഭർത്താവായ വിഷ്ണു തന്നെയാണ് ഫോൺ ക്യാമറയിൽ ഇത് ഷൂട്ട് ചെയ്തത്. അമ്പഴങ്ങ, പേരയ്ക്ക, റമ്പൂട്ടാൻ, ചെറുനാരങ്ങ, ബ്രസീലിയൻ സപ്പോട്ട, പുളി പേരക്ക, ചാമ്പയ്ക്ക, തണ്ണിമത്തൻ.. ഇങ്ങനെ നീളുന്നു ഏദൻതോട്ടത്തിലെ പഴങ്ങൾ. ഇതുകൂടാതെ വീഡിയോയുടെ അവസാനം തന്റെ വീട്ടിൽ ഉള്ള മറ്റൊരു സാധനവും അനുസിത്താര പരിചയപ്പെടുത്തുന്നുണ്ട്.
ഭർത്താവ് വാങ്ങിച്ച എയർഗൺ സ്വന്തമായി ലോഡ് ചെയ്യുവാൻ നോക്കുകയാണ് അനു. എന്നാൽ അനു അത് ചെയ്തിട്ട് ശരിയാകുന്നില്ല. അങ്ങനെ അത് ശരിയാവാതെ അവസാനം അത് വിഷ്ണുവിനെ തന്നെ തിരികെ ഏൽപ്പിക്കുന്നതും വീഡിയോയിൽ കാണുവാൻ സാധിക്കും. പിന്നീട് വിഷ്ണു ലോഡ് ചെയ്തു നൽകിയ തോക്കിൽ വെടിയുതുർക്കുന്ന അനുസിത്താരയെ കാണിച്ച് കൊണ്ടാണ് വീഡിയോ അവസാനിപ്പിക്കുന്നത്. അനുവിന്റെയും ഭർത്താവ് വിഷ്ണുവിന്റെയും ഈ വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…