Categories: MalayalamNews

“പഴയ മാമാങ്ക കാലത്ത് സ്ത്രീകള്‍ ധരിച്ചിരുന്നത് കച്ചയായിരുന്നല്ലേ? അത് ബുദ്ധിമുട്ടായിരുന്നു” മാമാങ്കം വിശേഷങ്ങളുമായി അനു സിതാര

മമ്മൂക്കയെ നായകനാക്കി എം പദ്മകുമാർ സംവിധാനവും വേണു കുന്നപ്പിള്ളി നിർമാണവും നിർവഹിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം ഡിസംബർ 12ന് തീയറ്ററുകളിൽ എത്തുകയാണ്. ക്രിസ്മസ് റിലീസ് ആയി ഡിസംബർ 12 ന് തീയേറ്ററുകളിലെത്തുന്ന ചിത്രം 55 കോടിയോളം മുതൽമുടക്കിൽ എം പദ്മകുമാർ ആണ് സംവിധാനം ചെയ്യുന്നത്. കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പള്ളി ആണ് ചിത്രം നിർമ്മിക്കുന്നത്. നൂറ്റാണ്ടുകൾക്ക് മുമ്പുള്ള മാമാങ്ക ചരിത്രം ആണ് ഈ ചിത്രം നമുക്ക് മുൻപിൽ അവതരിപ്പിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. മാമാങ്കത്തിന് പോകുന്ന ചാവേറുകളുടെ കഥ പറയുന്ന ഈ ചിത്രത്തിൽ ഒരു ചാവേർ ആയി മമ്മൂട്ടി എത്തുമ്പോൾ കളരി പയറ്റും അതുമായി ബന്ധപ്പെട്ട ആയോധന മുറകളുമാണ് ഇതിലെ ആക്ഷൻ രംഗങ്ങളിലും യുദ്ധ രംഗങ്ങളിലും ഉപയോഗിച്ചിരിക്കുന്നത്. മാമാങ്കത്തിൽ പരാജയപ്പെട്ടുപോയ ഒരു നായകന്റെ കഥയും അതു പോലെ തന്നെ അക്കാലത്തെ അധികാര വര്‍ഗ്ഗത്തിന് കീഴില്‍ വരുന്ന സാധാരണക്കാരുടെ ജീവിതവും ആണ് പറഞ്ഞുവയ്ക്കുന്നത്. ചിത്രത്തിന്റെ 80 ശതമാനവും യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ്. ഉണ്ണിമുകുന്ദൻ, മാസ്റ്റർ അച്യുതൻ, അനുസിതാര, പ്രാചി ടെഹ്‌ലൻ, സുദേവ് നായർ തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ബ്രഹ്മാണ്ഡ ചിത്രത്തിൽ അഭിനയിച്ചതിന്റെ വിശേഷങ്ങൾ പങ്ക് വെച്ചിരിക്കുകയാണ് നടി അനു സിതാര. കൈരളി ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് നടി മനസ്സ് തുറന്നത്.

മാമാങ്കത്തില്‍ ഞാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് മാണിക്യം എന്നാണ്. ഉണ്ണിയേട്ടന്‍ അവതരിപ്പിക്കുന്ന ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷമാണ് എനിക്ക് അതില്‍.ചിത്രത്തില്‍ ഉണ്ണിയേട്ടന്‍ അവതരിപ്പിക്കുന്ന കഥാപാത്രം ചാവേര്‍ ആയി പോകുന്ന വ്യക്തിയാണ്. പഴയകാലത്ത് ചാവേറായി പടയ്ക്ക് പോകുന്ന ആളുകളുടെ ഭാര്യമാരുടെ അവസ്ഥ എന്തായിരിക്കും എന്നതാണ് എന്റെ കഥാപാത്രത്തിലൂടെ ചിത്രത്തില്‍ വ്യക്തമാക്കുന്നത്. ചാവേറായി ഭര്‍ത്താക്കന്‍മാര്‍ പോകുമ്പോള്‍ ഭാര്യമാര്‍ കരയാന്‍ പാടില്ല എന്നാണ് .

അത്തരത്തില്‍ ഭര്‍ത്താവിനെ യാത്രയാക്കേണ്ടി വരുന്നൊരു കഥാപാത്രമാണ്. കുറച്ചേ ഉള്ളു ചിത്രത്തില്‍ എന്റെ കഥാപാത്രം. പക്ഷേ എന്നെ സംബന്ധിച്ചെടുത്തോളം ഇന്ത്യന്‍ സിനിമയുടെ തന്നെ ചരിത്രത്തിന്റെ ഭാഗമാകുന്ന ഈ സിനിമയുടെ ഭാഗമാവുക എന്നത് തന്നെയായിരുന്നു. മാത്രമല്ല മമ്മൂക്കയുടെ മൂവി മലയാള സിനിമയിലെ തന്നെ ഏറ്റവും ബഡ്ജറ്റ് കൂടിയ മൂവി പിന്നെ മലയാള സിനിമയില്‍ ചരിത്ര സിനിമകള്‍ അധികം സംഭവിക്കാറുമില്ല അപ്പോള്‍ ഈ സിനിമയില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുവാന്‍ സാധിക്കുക എന്നത് വലിയ കാര്യമാണ്.

തയ്യാറെടുപ്പുകള്‍ ഒന്നും നടത്തിയിട്ടില്ല പക്ഷേ മാമാങ്കം എന്നത് എന്താണെന്ന് അറഞ്ഞ് വച്ചിരുന്നു. സ്‌ക്കൂളില്‍ പഠിച്ചതിനെക്കുറിച്ച് നേരിയ ഓര്‍മ്മയെ ഉണ്ടായിരുന്നുള്ളു അല്ലാതെ അതിനെക്കുറിച്ചുള്ള മറ്റ് കാര്യങ്ങള്‍ ഒന്നും അറിയില്ലായിരുന്നു.സിനിമ തുടങ്ങുന്നതിന് മുന്‍പേ ഇന്റര്‍നെറ്റിലും മറ്റുമായി സെര്‍ച്ച് ചെയ്ത് പഠിച്ചിരുന്നു.

മാമാങ്കത്തിലെ വസ്ത്രധാരണരീതിയെ കുറിച്ചുണ്ടായ ആശങ്കയെ കുറിച്ച് ചോദിച്ചപ്പോൾ അനു സിതാരയുടെ മറുപടി ഇങ്ങനെ ആയിരുന്നു.

ആശങ്കയല്ല അത് ഞാന്‍ ആദ്യമേ അന്വേഷിച്ചു എന്നേ ഉള്ളു . പഴയ മാമാങ്ക കാലത്ത് സ്ത്രീകള്‍ ധരിച്ചിരുന്നത് കച്ചയായിരുന്നല്ലേ അത് ബുദ്ധിമുട്ടായിരുന്നു. അങ്ങനെ ചോദിച്ചതായിരുന്നു അപ്പോള്‍ അത് ക്ലീയര്‍ ചെയ്ത് തരുകയും ചെയ്തു അപ്പോള്‍. അതു കൊണ്ട് ടെന്‍ഷന്‍ ഇല്ലായിരുന്നു.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago