Anu Sithara talks about the most difficult scene to act in Mamangam
മമ്മൂക്കയെ നായകനാക്കി എം പദ്‌മകുമാർ സംവിധാനവും വേണു കുന്നപ്പിള്ളി നിർമാണവും നിർവഹിച്ച മാമാങ്കം വൻ വിജയമായി മുന്നേറുകയാണ്. വേൾഡ് വൈഡ് 135 കോടിയിലേറെ കളക്ഷൻ നേടിയെന്ന് ഇന്നലെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഇമോഷണൽ രംഗം ചെയ്യുവാൻ താൻ ഏറെ പ്രയാസപ്പെട്ടു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി അനു സിതാര.
കൗമുദിയുമായുള്ള അഭിമുഖത്തിൽ ആണ് അനു സിതാര ഈ കാര്യം വെളിപ്പെടുത്തിയത്. ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്ന ചന്ദ്രോത് പണിക്കർ എന്ന കഥാപാത്രത്തിന്റെ ഭാര്യ വേഷത്തിൽ ആണ് അനു സിതാര എത്തിയത്. ചിത്രത്തിലെ ഇമോഷണലായ ഒരു രംഗം അവതരിപ്പിക്കാന്‍ താന്‍ അല്‍പ്പം പ്രയാസപ്പെട്ടു എന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് ഈ നടി. തനിക്കു വളരെ കുറച്ചു സീനുകൾ ആണ് ഈ ചിത്രത്തിൽ ഉള്ളു എങ്കിലും അത് വൈകാരിക രംഗങ്ങൾ ആയിരുന്നത് കാരണം ചെയ്യാൻ കുറച്ചു പ്രയാസപ്പെട്ടു എന്നാണ് അനു സിതാര പറയുന്നത്.
പഴയകാലത്ത് ചാവേറായി പോകുന്ന ആളുടെ ഭാര്യമാരുടെ അവസ്ഥ എന്തായിരിക്കുമെന്നതാണ് തന്റെ കഥാപാത്രത്തിലൂടെ കാണിക്കുന്നത് എന്നും ചാവേറായി ഭര്‍ത്താക്കന്മാര്‍ പോകുമ്പോള്‍ ഭാര്യമാര്‍ കരയാതെ ഉള്ളിലെ വിഷമം പുറമേ കാട്ടാതെ പിടിച്ച് നില്‍ക്കണം എന്നും അനു സിതാര പറയുന്നു. എന്നാൽ താൻ പെട്ടെന്ന് വിഷമം വരുന്ന ഒരാൾ ആണെന്നും അങ്ങനെയുള്ള തനിക്കു ആ രംഗം അവതരിപ്പിക്കാൻ വലിയ പ്രയാസം തോന്നി എന്നും ഈ നടി പറയുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…