മലയാളത്തിന്റെ പ്രിയ നടി അനു സിത്താരയ്ക്ക് സിനിമയിൽ നിന്നും ആദ്യ ലഭിച്ച പ്രതിഫലം വെളിപ്പെടുത്തിയിരിക്കുകയാണ്. ആദ്യമായി അഭിനയിച്ച സിനിമയ്ക്ക് പ്രതിഫലമായി യാതൊരു തുകയും ലഭിച്ചിട്ടില്ലെന്ന് നടി വ്യക്തമാക്കി.പ്രേക്ഷകരുമായി ഏറെ നേരം നീണ്ടു നിന്ന സംവാദത്തിലെ ചോദ്യത്തിനു മറുപടിയായിയാണ് നടി ഇക്കാര്യം തുറന്നുപറഞ്ഞത്. ആരാധകരുടെ ചോദ്യങ്ങൾ ഇവയൊക്കെയായിരുന്നു.
പ്രിയപ്പെട്ട നടൻ ആരാണ്, ആദ്യത്തെ വരുമാനം എത്രയായിരുന്നു, വീട്ടിൽ വിളിക്കുന്ന പേര്, അച്ഛന്റെയും അമ്മയുടെയും പേരുകൾ എന്ന് തുടങ്ങി നിരവധി സംശയങ്ങൾ ആണ് അനുവിനോട് ചോദിച്ചത്. അനു സിത്താര എല്ലാ ചോദ്യങ്ങൾക്കും മറുപടി പറഞ്ഞു.ഇഷ്ടനടൻ മമ്മൂട്ടിയാണ്, അഭിനയത്തിന് കിട്ടിയ ആദ്യ വരുമാനം പൂജ്യ൦മായിരുന്നു , 1995 ലാണ് ജനിച്ചത്, അച്ഛന്റെ പേര് അബ്ദുൽ സലാം, അമ്മയുടെ പേര് രേണുക എന്നിങ്ങനെ കാര്യങ്ങള്‍ വ്യക്തമാക്കിയ അനു, ചിങ്ങിണി എന്നാണ് തന്നെ വീട്ടിൽ വിളിക്കുന്നതെന്നും പറയുന്നു.
അനു വെള്ളിത്തിരയിലെത്തുന്നത് സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ്.പിന്നീട് സത്യൻ അന്തിക്കാടിന്റെ ‘ഒരു ഇന്ത്യൻ പ്രണയകഥ’യിൽ ലക്ഷ്മി ഗോപാലസ്വാമിയുടെ ചെറുപ്പകാലം ചെയ്തു. രാമന്റെ ഏദൻതോട്ടം, ക്യാപ്റ്റന്‍, ഒരു കുപ്രസിദ്ധ പയ്യൻ എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെ നായികനിരയിലെത്തി.ഏറ്റവും ഒടുവിലായി അഭിനയിച്ചത് നീയും ഞാനും എന്ന ചിത്രത്തിലാണ്.