യുവതാരനിരയിലെ ഏറ്റവും ശ്രദ്ധേയയായ താരമാണ് അനുമോൾ. തമിഴിലും മലയാളത്തിലും നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചുകഴിഞ്ഞു. സാധാരണ മലയാളത്തിലൂടെ ശ്രദ്ധനേടുന്ന നടിമാർ അന്യഭാഷകളിലേക്ക് വേഗത്തിൽ ചേക്കേറുകയാണ് പതിവ്. അത്തരത്തിൽ കളം മാറ്റി ചവിട്ടി സൂപ്പർ താരങ്ങളായി മാറിയ നിരവധി വ്യക്തികൾ ആണ് മലയാളം ഇൻഡസ്ട്രിയിൽ ഉള്ളത്. എന്നാൽ അനുമോൾക്ക് തമിഴ് സിനിമാ ലോകത്ത് നിന്നും ലഭിച്ചത് ദുസ്സഹമായ പ്രതികരണമാണ്. കണ്ണുക്കുള്ളെ എന്ന സിനിമയിലൂടെ തമിഴ് രംഗത്ത് അരങ്ങേറ്റം കുറിച്ച അനുമോൾ പിന്നീട് തമിഴിൽ അഞ്ചോളം ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. താരത്തിന്റെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റ് ഇപ്പോൾ ശ്രദ്ധേയമാകുകയാണ്.
“ഈ വർഷത്തെ കർഷകശ്രീ അവാർഡ് ഞാൻ വിട്ടുകൊടുക്കില്യച്ചണ്ണു..” എന്ന ക്യാപ്‌ഷനോട് കൂടിയാണ് അനുമോൾ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ചിത്രവും ക്യാപ്‌ഷനും ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ.
താരം അവസാനമായി അഭിനയിച്ചത് ഷട്ടർ എന്ന മലയാള ചിത്രത്തിന്റെ തമിഴ് റീമേയ്ക്കിൽ ആണ്. ചിത്രത്തിൽ ഒരു വ്യഭിചാരിയുടെ വേഷത്തെ അവതരിപ്പിച്ച അനുമോളെ പിന്നീട് തേടിയെത്തിയ വേഷങ്ങളെല്ലാം അത്തരത്തിലുള്ളതായിരുന്നു. ഒരു അഭിമുഖത്തിനിടെ താരം തന്നെയാണ് ഇക്കാര്യം തുറന്നുപറഞ്ഞത്. പിന്നീട് തമിഴിൽ നിന്നും തനിക്ക് വന്ന വേഷങ്ങളെല്ലാം വ്യഭിചാരിയുടെ ആയിരുന്നുവെന്നും അതെല്ലാം തുടർച്ചയായി നിഷേധിച്ചപ്പോൾ പിന്നീട് വേഷങ്ങളൊന്നും ലഭിക്കാതിരിക്കുകയും ചെയ്തു എന്നും താരം പറയുന്നു. അത്തരം വേഷങ്ങൾ ചെയ്ത് ഉയരാമായിരുന്നുവെങ്കിലും താരം തന്റെ നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…