യുവതാരനിരയിലെ ഏറ്റവും ശ്രദ്ധേയയായ താരമാണ് അനുമോൾ. തമിഴിലും മലയാളത്തിലും നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചുകഴിഞ്ഞു. സാധാരണ മലയാളത്തിലൂടെ ശ്രദ്ധനേടുന്ന നടിമാർ അന്യഭാഷകളിലേക്ക് വേഗത്തിൽ ചേക്കേറുകയാണ് പതിവ്. അത്തരത്തിൽ കളം മാറ്റി ചവിട്ടി സൂപ്പർ താരങ്ങളായി മാറിയ നിരവധി വ്യക്തികൾ ആണ് മലയാളം ഇൻഡസ്ട്രിയിൽ ഉള്ളത്. എന്നാൽ അനുമോൾക്ക് തമിഴ് സിനിമാ ലോകത്ത് നിന്നും ലഭിച്ചത് ദുസ്സഹമായ പ്രതികരണമാണ്. കണ്ണുക്കുള്ളെ എന്ന സിനിമയിലൂടെ തമിഴ് രംഗത്ത് അരങ്ങേറ്റം കുറിച്ച അനുമോൾ പിന്നീട് തമിഴിൽ അഞ്ചോളം ചിത്രങ്ങൾ ചെയ്തിട്ടുണ്ട്.
സ്വന്തം പാടത്ത് വിത്ത് വിതക്കുന്ന അനു മോളുടെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വയറൽ ആയിരുന്നു. ഇപ്പോൾ പാടത്ത് ഞാറ് നടീൽ വീഡിയോയുമായി താരം രംഗത്തെത്തിയിരിക്കുകയാണ്. വീട്ടിൽ നിന്നും വിത്തെടുത്ത് പാടത്ത് വിതയ്ക്കുന്നത് മുതലുള്ള ദൃശ്യങ്ങൾ വീഡിയോയിൽ കാണാൻ സാധിക്കും. വിത്ത് മുളപ്പിച്ച് വെക്കുന്നതിന്റെ പ്രത്യേകതയും അത് വേർതിരിക്കുന്നതും ഒക്കെ അനുമോൾ വളരെ സൂക്ഷ്മമായി വീഡിയോയിലൂടെ പറഞ്ഞു തരുന്നുണ്ട്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ നിരവധി വ്യക്തികളാണ് അനുമോളെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഗ്ലാമറിന് പുറകെ യുവനടിമാർ പോകുമ്പോൾ അനുമോൾ എല്ലാവർക്കും ഒരു പ്രചോദനമാണ് എന്നാണ് ആരാധകരുടെ അഭിപ്രായം. തന്റെ യൂട്യൂബ് ചാനലിലൂടെ ആണ് താരം വീഡിയോ പുറത്ത് വിട്ടത്. ഇന്നത്തെ തലമുറ കാണാതെ പോകുന്ന ചില കാഴ്ചകൾ തിരികെ കൊണ്ടുവന്ന് അവർക്ക് പ്രചോദനം ആയി മാറിയതിന് ഏറെപ്പേർ അനുമോൾക്ക് നന്ദിയും പറയുന്നുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…