ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയില്‍ വ്യക്തിമുദ്ര പതിപ്പിച്ച നടിയാണ് അനുമോള്‍. ബാല്യത്തില്‍ തന്നെ അച്ഛനെ നഷ്ടമായ താരത്തിന്റെ മനസില്‍ അച്ഛന്‍ ഇന്നും ഹീറോയാണ്. കപ്പ ടി വി ഹാപ്പിനസ് പ്രൊജക്റ്റിലാണ് അനുമോള്‍ ഇക്കാര്യം വ്യക്തമാക്കിയത്.
എല്ലാ പെണ്‍കുട്ടികളെ പോലെ അച്ഛനാണ് തന്റെ ഹീറോയെന്ന് താരം പറയുന്നു. അച്ഛന്‍ ഒരു നാട്ടുരാജവിനെ പോലെയായിരുന്നു വീട്ടില്‍. അച്ഛനെ പോലെ ഒരാള്‍ ജീവിതത്തിലേക്ക് കടന്നു വരാന്‍ ആഗ്രഹിച്ച ഞാന്‍ വിവാഹം കഴിക്കാതെ ഇരിക്കുകയാണ്. ഇതു കൊണ്ട് സുഹൃത്തുക്കള്‍ തന്നോട് പറയുന്നത് അതൊരു മംഗലശ്ശേരി നീലകണ്ഠന്‍ ടൈപ്പാണെന്നാണ്. അങ്ങനെ ഒരാള്‍ എപ്പോഴും വരണമെന്നില്ല എന്നാണ്.
95 ലാണ് അച്ഛന്‍ ഞങ്ങളെ വിട്ടുപോയത്. നാട്ടില്‍ ചെറിയ വഴക്ക് നടക്കുമ്പോള്‍ അച്ഛന്‍ അവരെ വീട്ടിലേക്ക് കൂട്ടികൊണ്ടു വരുമായിരുന്നു. എന്നിട്ട് അവരോട് കാര്‍ഷെഡില്‍ വച്ച് തല്ലി തീര്‍ക്കാന്‍ പറയുമായിരുന്നു.
അമ്മ വെറും 28 വയസ് മാത്രം പ്രായമുള്ളപ്പോള്‍ വിധവയായി മാറി. രണ്ടു പെണ്‍മക്കളെ വളര്‍ത്താന്‍ അമ്മ ഒരുപാട് കഷ്ടപ്പെട്ടു. നല്ല ധൈര്യമുള്ള അമ്മ അതു പോലെ തന്നെ അത്യാവശ്യം സെന്‍സിറ്റീവുമാണ്. വീട്ടില്‍ വന്നാല്‍ അമ്മയെ മൈന്‍ഡ് ചെയ്യാതെ മൊബൈലോ മറ്റോ നോക്കിയാല്‍ പോലും അമ്മയുടെ മുഖത്തെ ഭാവം മാറും. അതു പോലെ സെന്‍സിറ്റീവാണ്.
എനിക്ക് എന്റെ അച്ഛന്റെയും അമ്മയുടെയും മകളായി അറിയപ്പെടാനാണ് ആഗ്രഹം. നടി എന്നതിനെക്കാള്‍ എന്നെ സന്തോഷിപ്പിക്കുന്നത് ഇവരുടെ മകള്‍ എന്ന മേല്‍വിലാസമാണെന്നും അനുമോള്‍ കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…