മികച്ച കഥാപാത്രങ്ങളിലൂടെ ബോളിവുഡില്‍ തന്റേതായ ഇടം കണ്ടെത്തിയ നടയാണ് അനുപം ഖേര്‍. അദ്ദേഹത്തിന്റെ ഓരോ കഥാപാത്രങ്ങളും വിസ്മയിപ്പിക്കുന്നതാണ്. കഴിഞ്ഞ ദിവസം അനുപം ഖേറിന്റെ 67-ാം ജന്മദിനമായിരുന്നു. 67-ാം വയസില്‍ ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കുന്നതിന്റെ രഹസ്യം പങ്കുവച്ചിരിക്കുകയാണ് താരം. ആരാധകര്‍ക്ക് പ്രചോദനമാണ് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച വാക്കുകള്‍.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ശരീരത്തെ രൂപപ്പെടുത്തുന്നില്‍ താന്‍ കൈവരിച്ച പതിയെയുള്ള പുരോഗതിയെന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് അനുപം ഖേര്‍ കുറിച്ചത്. ഫിറ്റ്‌നസിനെ ഗൗരവത്തോടെയെടുത്ത് തന്റെതന്നെ ഒരു മികച്ച വേര്‍ഷനായി കാണപ്പെടുക എന്നത് തന്റെ സ്വപ്‌നമായിരുന്നുവെന്ന് അനുപം ഖേര്‍ പറയുന്നു. ഫിറ്റനസ് യാത്രയില്‍ നടന്നു തുടങ്ങിയ താന്‍ മറ്റ് എല്ലാ കാര്യങ്ങളും പങ്കുവയ്ക്കുന്നപോലെ ഈ യാത്രയെപറ്റിയും നിങ്ങളോട് ഷെയര്‍ ചെയ്യാം. ഒരു വര്‍ഷത്തിന് ശേഷം ഒരു പുതിയ ഞാനായി നിങ്ങള്‍ക്കൊപ്പം ജന്മദിനം ആഘോഷിക്കാമെന്ന് പ്രത്യാശിക്കുന്നുവെന്നും അനുപം ഖേര്‍ പറഞ്ഞു. അനുപം ഖേറിനെ അഭിനന്ദിച്ച് ആരാധകരും രംഗത്തെത്തി. 67 വയസിലും ഫിറ്റ്‌നസ് കാത്ത് സൂക്ഷിക്കുന്ന താരം പ്രചോദനമാണെന്ന് ആരാധകര്‍ പറഞ്ഞു.
രണ്ട് വര്‍ഷം കൊണ്ട് പതിനാറ് കിലോയാണ് അനുപം ഖേര്‍ കുറച്ചത്. ഇക്കാര്യം ഒരു അഭിമുഖത്തില്‍ അനുപം ഖേര്‍ വെളിപ്പെടുത്തിയിരുന്നു. ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാന്‍, അക്ഷയ് കുമാര്‍, അനില്‍ കുമാര്‍ എന്നിവരാണ് തന്റെ ഫിറ്റ്‌നസ് പ്രചോദനമെന്നും അനുപം ഖേര്‍ പറഞ്ഞിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…