നിവിൻ പോളി നായകനായെത്തിയ പ്രേമം എന്ന ചിത്രത്തിലെ മേരിയെ പ്രേക്ഷകർ പെട്ടെന്ന് ഒന്നും മറക്കില്ല. മേരി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് അനുപമ പരമേശ്വരൻ. അൽഫോൺസ് പുത്രൻ മലയാള സിനിമാ ലോകത്തിന് പരിചയപ്പെടുത്തിയ ഈ താരം ഇപ്പോൾ തെലുങ്ക് നാട്ടിലാണ് തിളങ്ങി നിൽക്കുന്നത്. ക്യാമറയുടെ പിന്നിൽ എത്തി ഒരു സഹസംവിധായികയായി വർക്ക് ചെയ്യണം എന്ന തന്റെ ആഗ്രഹത്തെ പറ്റിയും അത് നിറവേറിയ കഥയെപ്പറ്റിയും അനുപമ പരമേശ്വരൻ ഇപ്പോൾ പങ്കുവയ്ക്കുകയാണ്.
മലയാളത്തിൽ നിന്നും ചെറിയ ഒരു ബ്രേക്ക് എടുത്ത അനുപമ പരമേശ്വരൻ വീണ്ടും മലയാളത്തിലേക്ക് എത്തുന്നത് നായികയും സഹസംവിധായികയുമായിട്ടാണ്. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിയ്ക്കുന്ന മണിയറയിലെ അശോകന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനൊപ്പം, ആ ചിത്രത്തിലെ സഹസംവിധായികയുമാണ് അനുപമ.
താരത്തിന്റെ വാക്കുകൾ:
ദുല്‍ഖറും ഞാനും തമ്മില്‍ നല്ല സൗഹൃദമാണ്. ഒരു സംവിധായികയാകണം എന്ന് ഞാന്‍ ജോമോന്റെ സെറ്റില്‍ വച്ച് ദുല്‍ഖറിനോട് പറഞ്ഞിരുന്നു. ആ ഓര്‍മയിലാണ് ദുല്‍ഖര്‍ മണിയറയിലെ അശോകനില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിക്കൂടെ എന്ന് ചോദിച്ചത്, പിന്നെ ഒന്നും എനിക്കാലോചിക്കാനുണ്ടായിരുന്നില്ല, ആ ചോദ്യം ഒരു ക്ഷണമായി സ്വീകരിച്ച് സഹ സംവിധായികയാകുകയായിരുന്നു.
സത്യം പറഞ്ഞാല്‍ ക്യാമറയ്ക്ക് പിന്നില്‍ എന്താണ് സംഭവിയ്ക്കുന്നത് എന്നറിയാനുള്ള ആകാംക്ഷ എനിക്കെന്നുമുണ്ടായിരുന്നു. മണിയറയിലെ അശോകന്‍ എന്ന ചിത്രത്തില്‍ സഹ സംവിധായികയായി പ്രവൃത്തിച്ചതോടെ ക്യാമറയ്ക്ക് പിന്നിലെ മാജിക് എങ്ങിനെയാണ് സംഭവിയ്ക്കുന്നത് എന്ന് മനസ്സിലാക്കാന്‍ സാധിച്ചു. മുറിവുകളോ ക്ഷീണമോ ഒന്നും എനിക്ക് പ്രശ്‌നമല്ലായിരുന്നു. ഒരു ദിവസത്തെ ജോലി കഴിഞ്ഞ് ഉറങ്ങാന്‍ പോവുമ്പോള്‍ ഞാന്‍ തീര്‍ത്തും സംതൃപ്തയായിരുന്നു.
പ്രേമം മുതലേ സഹ സംവിധായികയായി പ്രവൃത്തിക്കാമായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ സഹ സംവിധായാകാന്‍ കഴിഞ്ഞാല്‍ സിനിമയ്ക്ക് പിന്നിലെ സാങ്കേതികതയെ കുറിച്ചും അറിയാന്‍ സാധിയ്ക്കും. ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ ഞാന്‍ ഒരു സിനിമയെങ്കിലും സംവിധാനം ചെയ്യും.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…