നിവിൻ പോളി നായകനായെത്തിയ പ്രേമം എന്ന ചിത്രത്തിലെ മേരിയെ പ്രേക്ഷകർ പെട്ടെന്ന് ഒന്നും മറക്കില്ല. മേരി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് അനുപമ പരമേശ്വരൻ. അൽഫോൺസ് പുത്രൻ മലയാള സിനിമാ ലോകത്തിന് പരിചയപ്പെടുത്തിയ ഈ താരം ഇപ്പോൾ തെലുങ്ക് നാട്ടിലാണ് തിളങ്ങി നിൽക്കുന്നത്.
വളർത്തു നായ്ക്കളായ റമ്മും ടോഡിയും തന്നെ വിട്ടുപോയതിന്റെ സങ്കടത്തിലാണ് താനെന്നും അവരുടെ നഷ്ടം നികത്താൻ പറ്റാത്തതാണെന്നും അനുപമ പറയുന്നു. ഒരു വീഡിയോയിലൂടെയാണ് താരം തന്റെ വിഷമം പങ്കുവയ്ക്കുന്നത്.
‘ജൂൺ എട്ടു മുതൽ ഇങ്ങനെയൊരു വിഡിയോ ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. പക്ഷേ കഴിഞ്ഞില്ല. മനസ്സ് ആകെ തകർന്ന അവസ്ഥയിലാണ്. ആ വേദന പറഞ്ഞറിയിക്കാൻ വയ്യ. എനിക്ക് എന്റെ നായ്ക്കുട്ടികളെ രക്ഷിക്കാൻ കഴിഞ്ഞില്ല. ഈ അവസ്ഥ മറ്റൊരു വളർത്തു നായകൾക്കും വരരുത് എന്ന് ആഗ്രഹിക്കുന്നതുകൊണ്ടാണ് വിഡിയോ ചെയ്തതു തന്നെ.’
‘ഇപ്പോൾ വിസ്കി മാത്രമാണ് ഞങ്ങൾക്കൊപ്പമുളളത്. പാർവോവൈറസ് പിടിപെട്ട് റമ്മിനെയും ടോഡിയെയും നഷ്ടപ്പെട്ടു. കഴിഞ്ഞ വർഷം റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതാണ് ടോഡിയെ. ഈ വൈറസ് മനുഷ്യനെ ആക്രമിക്കില്ല. പക്ഷേ വാക്സിനേഷൻ എടുത്ത നായകളാണെങ്കിലും വൈറസ് പിടികൂടാം. റമ്മും ടോഡിയും അങ്ങനെയായിരുന്നു.’
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…