നിവിൻ പോളി നായകനായെത്തിയ പ്രേമം എന്ന ചിത്രത്തിലെ മേരിയെ പ്രേക്ഷകർ പെട്ടെന്ന് ഒന്നും മറക്കില്ല. മേരി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് അനുപമ പരമേശ്വരൻ. അൽഫോൺസ് പുത്രൻ മലയാള സിനിമാ ലോകത്തിന് പരിചയപ്പെടുത്തിയ ഈ താരം ഇപ്പോൾ തെലുങ്കിലാണ് തിളങ്ങി നിൽക്കുന്നത്.
മലയാളം ഇൻഡസ്ട്രിയിൽ നിന്നും തനിക്ക് ലഭിച്ച വിമർശനങ്ങളാണ് മലയാളത്തിൽ നിന്നും മാറി നിൽക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് അനുപമ അടുത്തിടയ്ക്ക് പറഞ്ഞിരുന്നു. ഏറെക്കാലത്തെ ഇടവേളക്ക് ശേഷം അനുപമ സഹസംവിധായകയായി മലയാളത്തിൽ എത്തിയത് മണിയറയിലെ അശോകനെന്ന ചിത്രത്തിലൂടെയായിരുന്നു. ചിത്രത്തിൽ ഒരു നായികാവേഷവും താരം ചെയ്‌തു.
ഇപ്പോഴിതാ അനുപമ നായികയായി എത്തുന്ന പുതിയ തെലുങ്കു ചിത്രം റിലീസ് ചെയ്യാൻ പോവുകയാണ്. റൗഡി ബോയ്സ് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ നവാഗതനായ ആശിഷ് റെഡ്‌ഡി ആണ് നായകനായി എത്തുന്നത്. ഇതിന്റെ ടീസറും രണ്ടു ഗാനങ്ങളും ഇപ്പോഴേ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങിലാണ്.
ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ അനുപമ നടത്തുന്ന എൻട്രിയുടെ വീഡിയോ ആണ് വൈറൽ ആവുന്നത്. സൂപ്പർ ഹോട്ട് ലുക്കിൽ ആണ് അനുപമ ഈ ഓഡിയോ ലോഞ്ചിൽ എത്തിയിരിക്കുന്നത്. ഹർഷ കോണുഗന്റി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം ദിൽ രാജു, ശിരിഷ് എന്നിവർ ചേർന്ന് ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ആണ് നിർമ്മിച്ചിരിക്കുന്നത്. ദേവി ശ്രീ പ്രസാദ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് മധിയും എഡിറ്റിംഗ് ചെയ്യുന്നത് മധുവും ആണ്. ക്യാമ്പസ് പശ്‌ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന ഒരു റൊമാന്റിക് ആക്ഷൻ ഡ്രാമയാണ് ഈ ചിത്രമെന്നാണ് സൂചന.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…