‘അഴകുഴമ്പൻ നവമാധ്യമ പൊളിറ്റിക്കൽ ചോദ്യങ്ങൾക്ക് ഏറ്റവും അവസാനത്തെ ഉത്തരമാണ് നിഖിലാ വിമൽ’: അനുരാജ് മനോഹർ

ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നത് സംബന്ധിച്ച് കഴിഞ്ഞദിവസം നടി നിഖില വിമൽ പറഞ്ഞത് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഭക്ഷണത്തിനായി കൊല്ലുന്നതിൽ പശുവിന് മാത്രമായി ഒരു ഇളവ് ലഭിക്കുന്നത് ശരിയല്ലെന്ന് ആയിരുന്നു നിഖില പറഞ്ഞത്. പശുവിനെ കൊല്ലാനോ ഭക്ഷണമാക്കാനോ പറ്റില്ല എന്ന സിസ്റ്റം ഇന്ത്യയിലോ കേരളത്തിലോ ഇല്ലെന്നായിരുന്നു നിഖില വിമൽ പറഞ്ഞത്. അത്തരത്തിലുള്ള സിസ്റ്റം ആളുകള്‍ ഉണ്ടാക്കി എടുത്തതാണെന്നും ഒരു മൃഗത്തിന് മാത്രം പ്രത്യേക പരിഗണന നല്‍കേണ്ട ആവശ്യമില്ലെന്നും നിഖില വിമല്‍ പറഞ്ഞു. നിഖില വിമൽ പറഞ്ഞത് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇതിനിടയിലാണ് നിഖിലയെ അഭിനന്ദിച്ച് സംവിധായകൻ അനുരാജ് മനോഹർ രംഗത്തെത്തിയത്. കഴമ്പില്ലാത്ത , ധാരണകളില്ലാത്ത അഴ കുഴമ്പൻ നവ മാധ്യമ പൊളിറ്റിക്കൽ ചോദ്യങ്ങൾക്ക് ഏറ്റവും അവസാനത്തെ ഉത്തരമാണ് നിഖിലാ വിമൽ എന്നായിരുന്നു അനുരാജ് കുറിച്ചത്.

അനുരാജ് മനോഹർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്, ‘ടൈം ലൈൻ മുഴുവൻ ‘നീലാമൽ’… കഴമ്പില്ലാത്ത , ധാരണകളില്ലാത്ത അഴ കുഴമ്പൻ നവ മാധ്യമ പൊളിറ്റിക്കൽ ചോദ്യങ്ങൾക്ക് ഏറ്റവും അവസാനത്തെ ഉത്തരമാണ് നിഖിലാ വിമൽ.. ഓൾടെ പടം ജോ&ജോ തിയറ്ററിൽ നല്ല അഭിപ്രായവുമായി ഓടുന്നുണ്ട്..നാളെയല്ല ഇന്ന് തന്നെ കാണണം.❤❤ @nikhilavimalofficial ❤’

തന്റെ പുതിയ ചിത്രമായ ജോ ആൻഡ് ജോയുടെ പ്രമോഷന്റെ ഭാഗമായി മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടയിൽ ആയിരുന്നു നിഖില വിമൽ ഇങ്ങനെ പറഞ്ഞത്. നമ്മുടെ നാട്ടിൽ പശുവിനെ വെട്ടാൻ പറ്റില്ലെന്ന് ആരാണ് പറഞ്ഞതെന്നും അത് മോളിലാണെന്നും നമ്മുടെ നാട്ടിൽ വെട്ടാമെന്നും നിഖില പറഞ്ഞു. ‘നമ്മൾ ഇന്ത്യയിലാണ്. ഇന്ത്യയിൽ അങ്ങനെ ഒരു സിസ്റ്റമില്ല. അങ്ങനെ ഒരു സിസ്റ്റം കൊണ്ടുവന്നതല്ലേ. അത് നമ്മുടെ പ്രശ്നമല്ല. മൃഗങ്ങളെ സംരക്ഷിക്കുക എന്നാണെങ്കിൽ എല്ലാ മൃഗങ്ങളെയും സംരക്ഷിക്കണം. ഒരു മൃഗത്തെയും വെട്ടരുത്. പശുവിന് മാത്രം ഈ നാട്ടിൽ പ്രത്യേക പരിഗണനയൊന്നുമില്ല.’ – വെട്ടുന്നില്ലെങ്കിൽ ഒന്നിനെയും വെട്ടരുതെന്നും വെട്ടുകയാണെങ്കിൽ എല്ലാത്തിനെയും വെട്ടണമെന്നും താരം പറഞ്ഞു. വന്യമൃഗങ്ങളെ സംരക്ഷിക്കണം എന്നു പറയുന്നത് അവയ്ക്ക് വംശനാശം സംഭവിക്കുന്നത് കൊണ്ടാണെന്നും നിഖില വ്യക്തമാക്കി. എന്തും കഴിക്കുന്ന ആളാണ് താനെന്നും ഒരു സാധനത്തിന് മാത്രമായി എന്തെങ്കിലും പരിഗണന കൊടുക്കുന്ന ആളല്ലെന്നും നിഖില വ്യക്തമാക്കി. താൻ ഞാന്‍ പശുവിനെയും കഴിക്കും എരുമയെയും കഴിക്കുമെന്നും എല്ലാം കഴിക്കുമെന്നും നിഖില വിമല്‍ പറഞ്ഞു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

4 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago