ഇന്ത്യയിൽ തന്നെ വളരെ ഏറെ ആരാധകരുള്ള താരദമ്പതിമാരാണ് വിരാട് കോഹ്‌ലിയും അനുഷ്‌ക ശര്‍മയും.2021 ജനുവരിയിലായിരുന്നു ഇവർക്ക് ഒരു പെണ്‍കുഞ്ഞ് ജനിച്ചത്. വാമിക എന്നാണ് കുഞ്ഞിന്റെ പേര്. സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമായ ഇരുവരും മിക്കപ്പോഴും വിശേഷങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്.അഹമ്മദാബാദിലെ എയര്‍പോര്‍ട്ടില്‍ ഞായറാഴ്ച വൈകുന്നേരം എത്തിയ ഇവരുടെ ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഞായറാഴ്ച നടന്ന ഇന്ത്യ-ഇംഗ്ലണ്ട് മത്സരം കാണാനാണ് അനുഷ്‌കയും മകള്‍ വാമികയും കോഹ്ലിക്കൊപ്പം പോയത്.
അതെ പോലെ തന്നെ അഹമ്മദാബാദിലെ നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ ജയിച്ചിരുന്നു. കുറെ കാലം നീണ്ടു നിന്ന പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും വിവാഹിതരാകുന്നത്.അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം പങ്കെടുപ്പിച്ച് ഇറ്റലിയില്‍വെച്ചായിരുന്നു വിവാഹം നടന്നത്. വിവാഹം ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങായിരുന്നുവെങ്കിലും അതിന് പിന്നാലെ വിവാഹ വിരുന്ന് ഇരുവരും സംഘടിപ്പിച്ചു.
ഈ വിവാഹത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം നിരവധി പ്രമുഖര്‍ പങ്കെടുത്തിരുന്നു. അതേ സമയം മുംബൈയിലെ വോര്‍ളിയില്‍ 34 കോടി രൂപ മൂല്യമുള്ള ലക്ഷ്വറി അപ്പാര്‍ട്മെന്റ് ഇവര്‍ സ്വന്തമാക്കിയിരുന്നു.ആധുനിക രീതിയില്‍ ഇന്റീരിയര്‍ ചെയ്ത് മനോഹരമാക്കിയ ഫ്ളാറ്റിന്റെ അകത്തളങ്ങളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.ഫ്ളാറ്റിന്റെ 35ാം നിലയിലാണ് ഇരുവരും താമസിക്കുന്നത്.എന്നാല്‍ വീടിനുള്ളില്‍ മനോഹരമായ പൂന്തോട്ടം ഒരുക്കിയിട്ടുണ്ട് ദമ്പതികള്‍.വളരെ ഏറെ ഭംഗിയുള്ള പൂന്തോട്ടത്തില്‍ സമയം ചിലവഴിക്കുന്നതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം വഴി ഇരുവരും പങ്കുവച്ചിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…