മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. പ്രേക്ഷകരുടെ കൈയ്യടി നേടുന്ന വ്യത്യസ്തമായ കഥാപാത്രങ്ങള്‍ അനുശ്രീ ചെയ്തിട്ടുണ്ട്.നാടൻ വേഷങ്ങളിലൂടെ തന്റേതായ കഴിവ് തെളിയിച്ച താരമാണ് അനുശ്രീ.ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ ലാല്‍ ജോസ് സിനിമയിലേക്ക് കെെ പിടിച്ചു കൊണ്ടു വന്ന അനുശ്രീ ഇതിനോടകം മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളായി മാറിയിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായി ഇടപെടുന്ന താരവുമാണ് അനു.എന്നാൽ ഇപ്പോൾ ബോൾഡ് ലുക്കും തനിക്ക് ചേരും എന്ന് തെളിയിച്ചിരിക്കുകയാണ് അനുശ്രീയുടെ പുതിയ ഫോട്ടോഷൂട്ട്. ഗൃഹലക്ഷ്മി നടത്തിയ ഫോട്ടോഷൂട്ടിൽ ആണ് അനുശ്രീയുടെ പുതിയ മുഖം ആരാധകർക്ക് മുൻപിൽ എത്തിയിരിക്കുന്നത്.ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ലുക്കിൽ റെഡ് ബ്ലാക്കും ചേർന്ന മോഡേൺ വസ്ത്രത്തിലാണ് അനുശ്രീ കാണപെടുന്നത്.