ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളത്തിലെ മുൻനിര നായകന്മാരുടെ കൂടെ വിവിധ വേഷങ്ങൾ ചെയ്ത് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവളായി മാറിയ താരമാണ് അനുശ്രീ.
ഒരു അഭിനേത്രി എന്ന നിലയിൽ തന്റെ അഭിനയ ജീവിതത്തിന്റെ നാഴികക്കല്ല് ആവേണ്ട ഒരു കഥാപാത്രത്തെ നഷ്ടപ്പെടുത്തിയതിനെക്കുറിച്ച് ഇപ്പോൾ തുറന്നു പറയുകയാണ് താരം. ബ്രഹ്മാണ്ഡ വിജയമായി മാറിയ പുലിമുരുകനിൽ മോഹൻലാലിന്റെ നായികയായി അഭിനയിക്കാൻ ലഭിച്ച സുവർണ്ണ അവസരം നഷ്ടമാക്കിയതിൽ ഇപ്പോൾ അനുശ്രീ ഖേദിക്കുന്നു. വളരെ ആഗ്രഹമുണ്ടായിരുന്നെങ്കിലും ചില സാഹചര്യങ്ങൾ മൂലം അത് അനുശ്രീക്ക് ഒഴിവാക്കേണ്ടിവന്നു. പുലിമുരുകനിൽ കമാലിനി മുഖര്‍ജി അവതരിപ്പിച്ച മോഹൻലാലിനൊപ്പമുള്ള മുഴുനീള കഥാപാത്രം ആയ മൈനയാകാൻ സംവിധായകൻ വൈശാഖ് ആദ്യം സമീപിച്ചിരുന്നത് അനുശ്രീയെ ആയിരുന്നു. കൈരളി ടിവിയിലെ ജെബി ജംഗ്ഷൻ എന്ന പരിപാടിയിലാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞത്.
പുലിമുരുകൻ നഷ്ടമായെങ്കിലും വൈശാഖ് സംവിധാനം ചെയ്ത മധുരരാജയിലെ മെഗാസ്റ്റാർ മമ്മൂട്ടിയോടൊപ്പമുള്ള സുപ്രധാന വേഷം അനുശ്രീയെ തേടിയെത്തിയിരുന്നു. ആ കഥാപാത്രത്തെ മികവാർന്ന രീതിയിൽ അവതരിപ്പിക്കാനും അനുശ്രീക്ക് സാധിച്ചു. മൈന എന്ന കഥാപാത്രം ധാരാളം സാഹസിക രംഗങ്ങളിലൂടെ കടന്നുപോകുന്ന സ്ത്രീയായതുകൊണ്ട് ആ സമയത്ത് ഒരു സർജറി കഴിഞ്ഞ് ഇരിക്കുകയായിരുന്നതിനാൽ അത്തരത്തിലുള്ള ശാരീരിക തയ്യാറെടുപ്പുകൾ എടുക്കുന്നതിൽ അനുശ്രീക്ക് കഴിയുമായിരുന്നില്ല. എന്നാൽ പുലിമുരുകന്റെ ചിത്രീകരണം ദീർഘനാൾ നീണ്ടുപോയപ്പോൾ തനിക്ക് വേണമെങ്കിൽ അത് ചെയ്യാമായിരുന്നു എന്ന് അനുശ്രീ സംവിധായകനോട് പറഞ്ഞിരുന്നു. പുലിമുരുകന് ഒരു രണ്ടാം ഭാഗം ഉണ്ടെങ്കിൽ ആ ചിത്രത്തിൽ എങ്കിലും താൻ ഉണ്ടാകുമെന്നാണ് വിശ്വസിക്കുന്നത് എന്നാണ് അനുശ്രീ പറയുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…