മലയാളികളുടെ പ്രിയതാരമാണ് അനുശ്രീ, വളരെ പെട്ടെന്ന് തന്നെ അനുശ്രീ ആരാധകരുടെ മനസ്സ് കീഴടക്കി, ഇപ്പോൾ കൊച്ചിയിൽ സ്വന്തമായി ഫ്ലാറ്റ് വാങ്ങിച്ചിരിക്കുകയാണ് അനുശ്രീ. തന്റെ പുതിയ ഫ്ളാറ്റിന്റെ വിശേഷങ്ങള്‍ പങ്കുവച്ചുകൊണ്ടുള്ള ഒരു വീഡിയോ ആണ് അനുശ്രീ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.പൊതുവെ ഫ്ളാറ്റ് ലൈഫ് അത്ര ഇഷ്ടമില്ലെങ്കിലും ജോലിയുടെ സൗകര്യാര്‍ത്ഥമാണ് കൊച്ചിയില്‍ പുതിയ ഫ്ളാറ്റ് വാങ്ങാം എന്ന് തീരുമാനിച്ചതെന്ന് അനുശ്രീ പറയുന്നു. കാക്കനാട് ആണ് അനുശ്രീയുടെ പുതിയ ഫ്ളാറ്റ്. നിരന്തരം കൊച്ചിയിലേക്ക് വരണ്ട സാഹചര്യം ഉണ്ടാകുമ്ബോള്‍ സുഹൃത്തുക്കളുടെ വീടുകളിലും ഹോട്ടലുകളിലും ഒക്കെയായിരുന്നു താമസം.
ഹോട്ടല്‍ ജീവിതം മടുത്തപ്പോള്‍ ആണ് ഇവിടെ ഒരു ഫ്ലാറ്റ് വാങ്ങാന്‍ തീരുമാനിച്ചതെന്നും അനുശ്രീ പറഞ്ഞു. ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ ലാല്‍ ജോസ് സിനിമയിലേക്ക് കെെ പിടിച്ചു കൊണ്ടു വന്ന അനുശ്രീ ഇതിനോടകം മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളായി മാറിയിട്ടുണ്ട്. .വെടിവഴിപാട്, റെഡ് വൈന്‍, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടന്‍ എവിടെയാ, ഒപ്പം, ഇതിഹാസ, മൈ ലൈഫ് പാര്‍ട്ണര്‍, ആംഗ്രി ബേബീസ്, മഹേഷിന്റെ പ്രതികാരം, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, ആദി, ഒരു സിനിമാക്കാരന്‍, ആനക്കള്ളന്‍, ഓട്ടോര്‍ഷ, മധുരരാജ, ഉള്‍ട്ട, പ്രതി പൂവന്‍കോഴി, മൈ സാന്റ എന്നിങ്ങനെ നിരവധി ചിത്രങ്ങളിലാണ് അനുശ്രീ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായി ഇടപെടുന്ന താരവുമാണ് അനുശ്രീ. ഈ ലോക്ക്ഡൗണ്‍ കാലത്തും അനുശ്രീ സജീവമായിരുന്നു. താരം പങ്കുവച്ച മേക്കോവര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറിയിരുന്നു.ലോക്ക്ഡൗണ്‍ കാലത്ത് തന്റെ മേക്കോവറിലൂടെ അനുശ്രീ ആരാധകരെ ഞെട്ടിച്ചിരുന്നു. തന്റെ നാടന്‍ പെണ്‍കുട്ടി ഇമേജ് തകര്‍ക്കുകയായിരുന്നു മേക്കോവറിലൂടെ അനുശ്രീ. ഹെയര്‍ സ്റ്റെെല്‍ മാറ്റിയും മോഡേണ്‍ വസ്ത്രങ്ങള്‍ അണിഞ്ഞും ഗ്ലാമര്‍ ചിത്രങ്ങളുമായി അനുശ്രീ എത്തിയിരുന്നു. ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…