ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളത്തിലെ മുൻനിര നായകന്മാരുടെ കൂടെ വിവിധ വേഷങ്ങൾ ചെയ്ത് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവളായി മാറിയ താരമാണ് അനുശ്രീ. തിരക്കേറിയ ജീവിതത്തിനിടയിലും തന്റെ വിശേഷങ്ങളും ചിത്രങ്ങളും താരം ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ലോക് ഡൗൺ കാലമായതിനാൽ വീട്ടുമുറ്റത്ത് വെച്ച് നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ അനുശ്രീ കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.
അനുശ്രീക്ക് തന്റെ സഹോദരൻ അനൂപിന്നോടുള്ള സ്നേഹവും തിരിച്ച് അദ്ദേഹത്തിനുള്ള കരുതലും ഒക്കെ അനുശ്രീ കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. പുഴയിൽ വെച്ചുള്ള അനുശ്രീയുടെ ഫോട്ടോഷൂട്ടിന് സുരക്ഷയ്ക്കായി വന്നത് സഹോദരൻ അനൂപ് ആയിരുന്നു. അദ്ദേഹം അനുശ്രീ ഫോട്ടോ എടുക്കുന്ന സമയത്ത് പുഴയിൽ മുങ്ങി കിടന്നാണ് അനുശ്രീയുടെ സുരക്ഷ ഉറപ്പു വരുത്തിയത്. ഇപ്പോൾ തന്റെ സഹോദരന് വിവാഹ വാർഷിക ആശംസകൾ നേരുകയാണ് അനുശ്രീ. തന്റെ സഹോദരന്റെ ജീവിതത്തിലെ വലിയ ഒരു അനുഗ്രഹമാണ് ഭാര്യ ആതിര എന്ന് അനുശ്രീ പറയുന്നു.
“അണ്ണന്റെ ജീവിതത്തിലേക്ക് വന്ന വലിയൊരു ഭാഗ്യം ഞങ്ങളുടെ രുക്കുവാണ്. അവര്‍ ഒന്നിച്ചിട്ട് ഇന്നേയ്‍ക്ക് മൂന്ന് വര്‍ഷം ആകുന്നു. എന്നും ഇതുപോലെ സ്‍നേഹിച്ചും സുഖ- ദുഖങ്ങള്‍ പങ്കുവെച്ചും ഒരായിരം ജന്മങ്ങള്‍ ഒന്നിച്ചുകഴിയാൻ അണ്ണനും രുക്കുവിനും കഴിയട്ടെ” എന്നാണ് അനുശ്രീ പറയുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…