ഡയമണ്ട് നെക്കൾസ് എന്ന മനോഹര ചിത്രത്തിലൂടെ മലയാളത്തിന്റെ അഭിനയ ലോകത്തേക്കെത്തിയ താരമാണ് അനുശ്രീ. മലയാളികളുടെ മനസ്സിൽ അനുശ്രീയ്ക്കും എപ്പോളും നാടൻ സുന്ദരിഭാവമാണ്.ലോക്ക് ഡൌൺ കാലത്ത് തന്റെ ഇമേജ് തകർത്തു കൊണ്ട് കിടിലൻ മേക്കോവറുമായെത്തിയത് വളരെയധികം ശ്രദ്ധ നേടി.
അനുശ്രീയുടെ ജീവിതത്തിലെ രസകരമായ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വെക്കാൻ ഒട്ടും മടി കാണിച്ചിരുന്നില്ല. ഇപ്പോൾ വളരെ അത്ഭുതപ്പെടുത്തുന്ന കാര്യമെന്തെന്നാൽ കുരുമുളക് പറിക്കാൻ മരത്തിൽ കയറിയ ചിത്രങ്ങളാണ്.വളരെ രസകരമായ ഒരു കുറുപ്പും താരം പങ്ക് വെച്ചിട്ടുണ്ട്. ഇവളുടെ പേര് ബ്ലാക്ക് പെപ്പർ എന്നാണ്.ഞങ്ങൾ ഇവളെ ബ്ലാക്ക് ഗോൾഡെന്നും വിളിക്കുമെന്നുന്നാണ് അനുശ്രീ പറയുന്നത്.ഇതാണ് ഞങ്ങളുടെ കുരുമുളക് ചെടി.ഞങ്ങളുടെ കുരുമുളക് പറിക്കാൻ ഞങ്ങൾ തന്നെ മതി.ഞങ്ങൾ വളർത്തും ഞങ്ങളുടെതാകും പൈങ്കിളിയെ എന്ന് താരം കുറിക്കുന്നു.
ഏണി വെച്ച് കുരുമുളക് പറിക്കാനായി മരത്തിൽ കയറുന്ന ചിത്രങ്ങളാണ് താരം പങ്ക് വെച്ചിരിക്കുന്നത്. കുരുമുളകിന്റെ ചിത്രങ്ങളും താരം പങ്ക് വെച്ചിട്ടുണ്ട്.നിരവധി കമ്ന്റുകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.അനുശ്രീ വേറെ ലെവേലാണെന്ന് സോഷ്യൽ മീഡിയ പറയുന്നു.നിമിഷ സമയ കൊണ്ട് ചിത്രങ്ങൾ വൈറലായി കൊണ്ടിരിക്കുകയാണ്.