Categories: Celebrities

രാധാ മാധവം ; ശ്രീകൃഷ്ണ ജയന്തി സ്‌പെഷ്യല്‍ ഫോട്ടോഷൂട്ടുമായി അനുശ്രീ

ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ മനോഹരമായ ഫോട്ടോ ഷൂട്ട് പങ്കുവെച്ച് മലയാളത്തിന്റെ പ്രിയ നടി അനുശ്രീ. സോഷ്യല്‍ മീഡിയയിലൂടെ ശ്രീകൃഷ്ണനൊപ്പം രാധയായി എത്തിയാണ് താരം ഏറ്റവും പുതിയ ഫോട്ടോഷൂട്ടുകള്‍ പങ്കുവെച്ചിരിക്കുന്നത്.

വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ചിത്രം വൈറലാവുകയും ചെയ്തിട്ടുണ്ട.് മനോഹരമായ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നതി നിതിന്‍ നാരായണന്‍ ആണ്. തിരുവോണ നാളില്‍ തനിനാടന്‍ സുന്ദരിയായി വടക്കും നാഥ ക്ഷേത്രത്തിനു സമീപത്തു നടത്തിയ ഫോട്ടോഷൂട്ടും ഏറെ ശ്രദ്ധേയമായിരുന്നു. പുതിയ ഫോട്ടോഷൂട്ടും ആരാധകര്‍ ഏറ്റെടുത്തത് വളരെ ചുരുങ്ങിയ സമയം കൊണ്ടാണ്.

ഈ ലോക് ഡൗണ്‍ കാലത്ത് താരം ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ ലുക്കിലുള്ള നിരവധി ഫോട്ടോഷൂട്ടുകള്‍ ആരാധകര്‍ക്ക് പങ്കുവെച്ചിരുന്നു. അനുശ്രീയുടെ മേക് ഓവര്‍ വാര്‍ത്തകളിലും ഇടംനേടിയിരുന്നു. നാടന്‍ കഥാപാത്രങ്ങള്‍ കൂടുതലും ചെയ്ത താരത്തിന് ബോള്‍ഡ് ആയുള്ള കഥാപാത്രങ്ങളും  ലഭിക്കുമെന്നാണ് ഫോട്ടോഷൂട്ട് കണ്ട ആരാധകരും അറിയിച്ചിരുക്കുന്നത് . പക്ഷേ നാടന്‍ മലയാളി കുട്ടിയായി കാണാന്‍ തന്നെയാണ് പ്രേക്ഷകരുടെ ആഗ്രഹവും. പുതിയ ഫോട്ടോഷൂട്ടിന് നിരവധി കമന്റുകള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ നിന്നും വരുന്നത്.

webadmin

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

5 days ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago