Anusree talks about the kissing scene with Fahad Fasil
ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലൂടെ മലയാളസിനിമയിൽ എത്തി തന്റേതായ ഇടം നേടിയെടുത്ത നടിയാണ് അനുശ്രീ. മോഹൻലാൽ നായകനാകുന്ന ട്വൽത് മാന്റെ ഷൂട്ടിംഗിനു ശേഷം ഇപ്പോൾ ‘താര’ യിൽ അഭിനയിച്ചു വരികയാണ് അനുശ്രീ. അനുശ്രീ കേന്ദ്രകഥാപാത്രമായി എത്തുന്ന സിനിമയാണ് താര. ദേശ്വിന്‍ പ്രേം ആണ് സിനിമയുടെ സംവിധായകൻ. സമീര്‍ മൂവീസ് ബാനറില്‍ അന്റോണിയോ മോഷന്‍ പിക്ചേഴ്സിന്റേയും ഡൗണ്‍ ടൗണ്‍ പ്രൊഡക്ഷന്‍സിന്റേയും സഹകരണത്തോടെ സമര്‍ പിഎം ആണ് ചിത്രം നിര്‍മിക്കുന്നത്.
അനുശ്രീ ചെയ്ത കഥാപാത്രങ്ങളെല്ലാം തന്നെ സ്ത്രീ പ്രധാന്യം ഉള്ളതായിരുന്നു. അതുകൊണ്ട് തന്നെ തന്റെ നിലപാടുകള്‍ തുറന്നു പറയുന്ന ഒരാള്‍ കൂടിയാണ് താരം. അഭിനേത്രി എന്നതിലുപരി അറിയപ്പെടുന്ന ഒരു മോഡല്‍ കൂടിയാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന് ഇന്‍സ്റ്റഗ്രാമില്‍ ലക്ഷകണക്കിന് ആരാധകരുണ്ട്. അഭിനയിച്ച ആദ്യ സിനിമയില്‍ തന്നെ താരത്തിന്റെ കഥാപാത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. പിന്നീട് നിരവധി സിനിമകളില്‍ താരം അഭിനയിച്ചു. എന്നാല്‍ താരത്തിന് കരിയര്‍ ബ്രേക്ക് നല്‍കിയ ചിത്രം ആയിരുന്നു മഹേഷിന്റെ പ്രതികാരം. പിന്നീട് മലയാള സിനിമയില്‍ തിരക്കുള്ള താരമായ് മാറി അനുശ്രീ. സോഷ്യല്‍ മീഡിയയിലും അഭിനയ മേഖലയിലും ഒരുപോലെ തിളങ്ങി നില്‍ക്കുകയാണിപ്പോള്‍ താരം. ഇന്നിപ്പോള്‍ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയിട്ടുണ്ട് താരം. എങ്കിലും റൊമാൻസിന്റെ കാര്യത്തിൽ ഒരു വിറയൽ ഉണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
‘ആദ്യചിത്രം ഡയമണ്ട് നെക്ലസ് ചെയ്യുമ്പോള്‍ അതിലൊരു ചുംബനരംഗത്തില്‍ അഭിനയിക്കേണ്ടി വന്നു. ഫഹദ് ആ സമയത്തൊക്കെ അത്തരം രംഗങ്ങളില്‍ മുന്നില്‍നില്‍ക്കുന്ന ആളായിരുന്നു. എനിക്കാണെങ്കില്‍ നല്ല ബുദ്ധിമുട്ടും ഉണ്ടായിരുന്നു ആ രംഗം ചെയ്യാന്‍. ഇങ്ങനെയൊക്കെ ചെയ്ത് നാട്ടിലേക്ക് തിരിച്ചു പോവണല്ലോ എന്ന് ആലോചിക്കുമ്പോള്‍…. ആ രംഗം ചിത്രീകരിക്കാന്‍ തുടങ്ങുമ്പോള്‍ ചുംബിക്കാന്‍ ഫഹദ് അടുത്തേക്ക് വരുമ്പോള്‍ ഞാന്‍ പിന്നിലേക്ക് പോവുകയായിരുന്നു. ഇത് കണ്ട് ലാല്‍ജോസ് സാര്‍ അനു നീ എന്താണ് കാണിക്കുന്നത് എന്നൊക്കെ ചോദിച്ചിട്ടുണ്ട്. ഇത്തരം രംഗങ്ങളില്‍ കൃത്യമായ എക്‌സ്പ്രഷന്‍ ഒന്നും എനിക്ക് വരാറില്ല. ഇപ്പോള്‍ അത് കുറച്ചൊക്കെ മാറി എങ്കിലും ചെറുതായിട്ട് റൊമാന്റ്‌സ് ചെയ്യാന്‍ പറയുമ്പോള്‍ ഒരു വിറയലാണ്’ അനുശ്രീ പറയുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…