മമ്മൂട്ടിയോടൊപ്പം ക്ലാഷ് വെച്ച് അപർണ ബാലമുരളി, ഒരേ ദിവസം റിലീസ് ആയത് രണ്ട് കിടിലൻ ത്രില്ലറുകൾ, കൊറിയൻ പടം മാറി നിൽക്കുന്ന ‘ഇനി ഉത്തരം’

മമ്മൂട്ടി നായകനായ ചിത്രം റോഷാക്ക് കഴിഞ്ഞദിവസം ആയിരുന്നു തിയറ്ററുകളിൽ റിലീസ് ആയത്. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ലൂക്ക് ആന്റണിയായി മമ്മൂട്ടി ഞെട്ടിച്ചപ്പോൾ റിലീസ് ദിവസം തന്നെ മുപ്പതിൽ അധികം തിയറ്ററുകളിലാണ് രാത്രി വൈകിയും അധികഷോ ഉണ്ടായിരുന്നത്. മികച്ച പ്രതികരണമായിരുന്നു റോഷാക്കിന് ലഭിച്ചത്. റോഷാക്ക് റിലീസ് ചെയ്ത അതേ ദിവസം തന്നെ മറ്റൊരു ത്രില്ലർ ചിത്രവും തിയറ്ററുകളിൽ എത്തി. അപർണ ബാലമുരളി നായികയായി എത്തിയ ‘ഇനി ഉത്തരം’ എന്ന സിനിമ ആയിരുന്നു കഴിഞ്ഞദിവസം റിലീസ് ആയത്. മികച്ച പ്രതികരണമാണ് ഇനി ഉത്തരം സിനിമയ്ക്കും ലഭിച്ചിരിക്കുന്നത്.

മലയാളത്തിൽ ഒരു പുതിയ എക്സ്പീരിയൻസ് ആണെന്നാണ് ചിത്രം കണ്ടവർ പറഞ്ഞത്. കൊറിയൻ പടം മാറി നിൽക്കുമെന്ന് ആയിരുന്നു സിനിമ കണ്ട ഒരു പ്രേക്ഷകന്റെ പ്രതികരണം. ദേശീയ അവാർ‍ഡ് ജേതാവായ അപർണ ബാലമുരളി ചിത്രത്തിൽ മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നതെന്ന് ചിത്രത്തിന്റെ സംവിധായകനും പ്രേക്ഷകരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു.

സുധീഷ് രാമചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അപര്‍ണ ബാലമുരളിക്ക് ഒപ്പം കലാഭവന്‍ ഷാജോണ്‍, ചന്തു നാഥ് എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത്. ഇവരെ കൂടാതെ ഹരീഷ് ഉത്തമന്‍, സിദ്ധാര്‍ത്ഥ് മേനോന്‍, സിദ്ദിഖ്, ജാഫര്‍ ഇടുക്കി, ഷാജു ശ്രീധര്‍, ജയന്‍ ചേര്‍ത്തല, ദിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. എ ആന്‍ഡ് വി എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ അരുണ്‍, വരുണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. രഞ്ജിത് ഉണ്ണിയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഹെഷാം അബ്ദുള്‍ വഹാബ് ആണ്. ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് രവി ചന്ദ്രന്‍ ആണ്. എച്ച്ടുഒ സ്പെല്‍ ആണ് ചിത്രത്തിന്റെ പ്രോജക്ട് ഡിസൈന്‍. എഡിറ്റിങ്- ജിതിന്‍ ഡി കെ. പ്രൊഡക്ഷന്‍- കണ്‍ട്രോളര്‍ റിന്നി ദിവാകര്‍, വിനോഷ് കൈമള്‍, കല- അരുണ്‍ മോഹനന്‍, മേക്കപ്പ്- ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം- ധന്യ ബാലകൃഷ്ണന്‍, ചീഫ് അസോസിയേറ്റ്- ദീപക് നാരായണന്‍, സ്റ്റില്‍സ്- ജെഫിന്‍ ബിജോയ്, ഡിസൈന്‍- ജോസ് ഡൊമനിക്, പിആര്‍ഒ- എ.എസ്. ദിനേശ്.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

3 weeks ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

4 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 months ago