മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അപർണ ബാലമുരളി. എന്ത് വസ്ത്രം ധരിക്കണം എന്നുള്ളത് ഓരോരുത്തരുടെയും സ്വാതന്ത്ര്യം ആണെന്നും അതിൽ തലയിടാൻ മറ്റാരും വരരുത് എന്നും അപർണ ബാലമുരളി ഇപ്പോൾ തുറന്നു പറയുന്നു. ഷോർട്സ് ഇട്ടാൽ കാലു കാണുമെങ്കിൽ പരമ്പരാഗത വസ്ത്രമായ സാരി ഉടുത്താൽ വയറ് കാണുമല്ലോ എന്നാണ് താരം ചോദിക്കുന്നത്. മനോരമ ഓൺലൈനിന് അനുവദിച്ച അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറയുന്നത്.
അപർണയുടെ വാക്കുകൾ:
‘ഒരു ഫോട്ടോ പോസ്റ്റ് ചെയ്തതിന്റെ പേരിൽ എന്തൊക്കെ കമന്റുകൾ വന്നു. ഒരാൾ എന്തു ധരിക്കുന്നു എന്നുള്ളത് അവരുടെ സ്വാതന്ത്ര്യമാണ്. അവനവന് കംഫർട്ടബിൾ ആയ വേഷമാണ് ഒാരോരുത്തരും ധരിക്കുക. ബാക്കിയുള്ളവർ അത് അംഗീകരിക്കാൻ ശ്രമിക്കുക. ഷോർട്സ് ഇട്ടാൽ കാലു കാണുമെന്നുള്ളത് ശരി തന്നെ, പക്ഷേ സാരിയുടുത്താൽ വയർ കാണില്ലേ ? സാരി ഒരു പരമ്പരാഗത വസ്ത്രമാണ്. പക്ഷേ അതുടുക്കുമ്പോൾ എന്തൊക്കെ കാണുന്നുണ്ട്. ഇതിനൊക്കെ എങ്ങനെ സമയം കിട്ടുന്നുവെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. ഇഷ്ടമുള്ള യോജിക്കുന്ന വേഷം ഏതാണോ അതു ധരിക്കുക. ഇതു പോലുള്ള ക്യാംപെയ്നുകൾ എപ്പോഴും നല്ലതാണ്. നാം ചിന്തിക്കുന്നതിന് സമാനമായി ചിന്തിക്കുന്ന വ്യക്തികൾ ഉണ്ട് എന്ന് അറിയുന്നത് എപ്പോഴും അശ്വാസകരമാണ്.’
‘നമ്മളൊക്ക മനുഷ്യരാണ്. ആരും പെർഫെക്ടറ്റല്ല. ഒരു പബ്ലിക്ക് ഫിഗറാണെന്നുള്ളതു കൊണ്ട് അവരെക്കുറിച്ച് മോശം പറയാൻ ആർക്കും അവകാശമില്ല. എന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ കമന്റുകൾ ഞാൻ ലിമിറ്റ് ചെയ്തു വച്ചിരിക്കുകയാണ്. കാരണം നമ്മൾ എത്ര നല്ല പോസ്റ്റ് ഇട്ടാലും അതിനൊരു മോശം കമന്റിടാൻ എപ്പോഴും ആരെങ്കിലും ഉണ്ടാകും. മോശം കമന്റുകൾ വ്യക്തിപരമായി ഒരു നെഗറ്റിവിറ്റി നൽകുന്നതാണ്. അതൊഴിവാക്കാനാണ് കമന്റുകൾ ലിമിറ്റ് ചെയ്തു വച്ചിരിക്കുന്നത്. ചിലപ്പോ അതെന്റെ വീക്ക് പോയിന്റ് ആയിരിക്കും, പക്ഷേ എന്നാലും അത്രയും നെഗറ്റിവിറ്റി കുറയ്ക്കുക എന്നതു മാത്രമേ ഞാൻ ഉദ്ദേശിക്കുന്നുള്ളു’.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…