സോഷ്യൽ മീഡിയ കീഴടക്കി ‘അപ്പൻ’ ട്രയിലർ. സണ്ണി വെയിൻ നായകനാകുന്ന ചിത്രമായ അപ്പന്റെ ട്രയിലർ ഡിസംബർ 17നാണ് റിലീസ് ചെയ്തത്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് വൺ മില്യൺ വ്യൂസാണ് യു ട്യൂബിൽ ട്രയിലറിന് ലഭിച്ചത്. ‘വെള്ളം’ ചിത്രത്തിന്റെ പ്രൊഡ്യൂസർമാരായ ജോസ് കുട്ടി മഠത്തിൽ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർ ചേർന്ന് ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സണ്ണി വെയ്ൻ പ്രൊഡക്ഷൻസുമായി ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ഡാർക്ക് കോമഡി ഗണത്തിൽപ്പെടുന്ന ചിത്രമാണ് അപ്പൻ എന്നാണ് ട്രെയ്‌ലറിൽ നിന്ന് മനസ്സിലാക്കുവാൻ കഴിയുന്നത്. മജുവാണ് അപ്പന്റെ സംവിധാനം നിർവഹിക്കുന്നത്. തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രത്തിൽ അലൻസിയർ, അനന്യ, ഗ്രേസ് ആന്റണി, പോളി വത്സൻ, രാധിക രാധാകൃഷ്ണൻ, അനിൽ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, ദ്രുപദ് കൃഷ്ണ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നു.
ചിത്രത്തിന്റെ തിരക്കഥ മജുവും ആർ. ജയകുമാറും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം – പപ്പു. എഡിറ്റർ – കിരൺ ദാസ്, സംഗീതം – ഡോൺ വിൻസെന്റ്, ഗാനരചന – അൻവർ അലി, സിങ്ക് സൗണ്ട് – ലെനിൻ വലപ്പാട്, സൗണ്ട് ഡിസൈൻ – വിക്കി, കിഷൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ദീപു ജി പണിക്കർ, മേക്കപ്പ് – റോണെക്സ് സേവ്യർ, ആർട്ട് – കൃപേഷ് അയ്യപ്പൻകുട്ടി, കോസ്റ്റ്യൂം – സുജിത്ത് മട്ടന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – പ്രസാദ്, ലൊക്കേഷൻ മാനേജർ – സുരേഷ്, സ്റ്റിൽസ് – റിച്ചാർഡ്, ഡിസൈൻസ് – ഓൾഡ് മങ്ക്സ് പി ആർ ഒ – മഞ്ജു ഗോപിനാഥ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…