നടി അപ്സര രത്നാകരനും സംവിധായകൻ ആൽബി ഫ്രാൻസിസും വിവാഹിതരായി. ആൽബി ഫ്രാൻസിസ് തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ഇക്കാര്യം അറിയിച്ചത്. രണ്ടുവർഷത്തെ പ്രണയത്തിനു ശേഷമാണ് വിവാഹം. ‘ഉള്ളതു പറഞ്ഞാൽ’ എന്ന സീരിയലിന്റെ സംവിധായകനാണ് ആൽബി ഫ്രാൻസിസ്. ആ സീരിയലിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടിയാണ് അപ്സര രത്നാകരൻ. തിങ്കളാഴ്ച ചോറ്റാനിക്കരയിൽ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹച്ചടങ്ങിൽ പങ്കെടുത്തത്.
വിവാഹക്കാര്യം ആൽബി ഫ്രാൻസിസ് തന്നെയാണ് തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചത്. ‘ഞങ്ങളുടെ വിവാഹമാണ് ഇന്ന്’ എന്ന അടിക്കുറിപ്പോടെ അപ്സരയ്ക്ക് ഒപ്പമുള്ള ചിത്രം ആൽബി പങ്കുവെച്ചു. ‘ഉള്ളതു പറഞ്ഞാൽ’ എന്ന സീരിയലിലൂടെയാണ് ആൽബിയും അപ്സരയും പ്രണയത്തിലായത്. ഈ സീരിയലിലെ അഭിനയത്തിന് അപ്സരയ്ക്ക് മികച്ച സീരിയൽ നടിക്കുള്ള സംസ്ഥാന അവാർഡ് കിട്ടിയിരുന്നു.
കഴിഞ്ഞ എട്ടു വർഷമായി സീരിയൽ രംഗത്ത് സജീവമാണ് നടി അപ്സര. ഇതുവരെ 22ലധികം സീരിയലുകളിൽ താരം അഭിനയിച്ചിട്ടുണ്ട്. നിലവിൽ ‘സാന്ത്വനം’ സീരിയലിലെ ജയന്തി എന്ന കഥാപാത്രമായി പ്രേക്ഷകമനസ് കീഴടക്കുകയാണ്. നിരവധി ഷോകളുടെ അവതാരകനായ ആൽബി കഴിഞ്ഞ പത്തുവർഷമായി ടെലിവിഷൻ രംഗത്ത് സജീവമാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…