മോഹന്‍ലാലിന്റെ ‘ആറാട്ടി’ന്റെ ടീസര്‍ നാളെ വിഷു ദിനത്തില്‍ പുറത്തിറങ്ങും. വിഷുദിനത്തില്‍ ടീസര്‍ എത്തുമെന്ന് മോഹന്‍ലാല്‍ തന്നെ സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ്. രാവിലെ 11 മണിക്കാണ് ടീസര്‍ പുറത്തിറക്കുന്നത്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ആറാട്ടിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയകൃഷ്ണയാണ്. പുലിമുരുകന് ശേഷം അദ്ദേഹം മോഹന്‍ലാലിനു വേണ്ടിയൊരുക്കിയിരിക്കുന്ന തിരക്കഥയാണിത്.
നെയ്യാറ്റിന്‍കര ഗോപനായി മോഹന്‍ലാല്‍ വേഷമിടുന്നതാണ് ചിത്രം. മാടമ്പി, മിസ്റ്റര്‍ ഫ്രോഡ്, ഗ്രാന്‍ഡ് മാസ്റ്റര്‍, വില്ലന്‍ എന്നീ സിനിമകള്‍ക്ക് ശേഷം മോഹന്‍ലാലും ബി ഉണ്ണികൃഷ്ണനും ഒരുമിക്കുന്ന സിനിമയാണിത്. ശ്രദ്ദ ശ്രീനാഥ് ഐ.എ.എസ് ഉദ്യോഗസ്ഥയായാണ് ചിത്രത്തിലെത്തുന്നത്.
നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ക്യാമറ വിജയ് ഉലകനാഥ്, എഡിറ്റര്‍ സമീര്‍ മുഹമ്മദ്. സംഗീതം രാഹുല്‍ രാജ്. കലാസംവിധാനം ജോസഫ് നെല്ലിക്കല്‍. വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍ തുടങ്ങിയവരാണ്.
‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട് എന്നാണ് സിനിമയുടെ മുഴുവന്‍ പേര്. ഒരു തികഞ്ഞ മാസ് ആക്ഷന്‍ പടമാണ് സിനിമയെന്നാണ് ഇതുവരെ പുറത്തിറങ്ങിയ പോസ്റ്ററുകള്‍ സൂചിപ്പിക്കുന്നത്. എ ആര്‍ റഹ്മാനും ഒരു ഗാനരംഗത്തില്‍ സിനിമയില്‍ മോഹന്‍ലാലിനൊപ്പം എത്തുന്നുമുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…