ഒരു മണിക്കൂറിൽ വൺ മില്യൺ ലൈക്ക്; ബീസ്റ്റിലെ ‘അറബിക് കുത്തു’ ഗാനം ഏറ്റെടുത്ത് പ്രേക്ഷകർ

റിലീസ് ആയി ഒരു മണിക്കൂറിനുള്ളിൽ ഒരു മില്യണിൽ അധികം കാഴ്ചക്കാരുമായി ദളപതി വിജയ് നായകനായി എത്തുന്ന ചിത്രം ബീസ്റ്റിലെ ‘അറബിക് കുത്ത്’ ഗാനം. പ്രഖ്യാപിച്ചപ്പോൾ മുതൽ വളരെ ശ്രദ്ധ നേടിയ ചിത്രത്തിനായി ഒരു പോലെ കാത്തിരിക്കുകയാണ് സിനിമ ആസ്വാദകരും വിജയ് ആരാധകരും. ചിത്രത്തിലെ ‘അറബിക് കുത്ത്’ ഗാനമാണ് വാലന്റൈൻ ദിനമായ ഇന്ന് റിലീസ് ചെയ്തത്. പാട്ടിന്റെ ലിറിക്കല്‍ വീഡിയോ ആണ് ഇന്ന് റിലീസ് ചെയ്തത്. വര്‍ണാഭമായ സെറ്റ് കൊണ്ടും തമിഴ് – അറബിക് രീതി കൊണ്ടും വ്യത്യസ്തവും അതേസമയം ഗംഭീരവുമാണ് ഗാനം.

Arabic Kuthu Official Lyric Video from Beast
Arabic Kuthu Official Lyric Video from Beast

ഏതാനും ദിവസങ്ങൾക്ക് മുമ്പായിരുന്നു ഗാനത്തിന്റെ പ്രമോ പുറത്തിറങ്ങിയത്. പ്രമോയ്ക്ക് വൻ വരവേൽപ് ആയിരുന്നു ലഭിച്ചത്. ശിവകാർത്തികേയൻ രചിച്ച വരികൾക്ക് അനിരുദ്ധ് രവിചന്ദറാണ് സംഗീതം നൽകിയിരിക്കുന്നത്. ഡോക്ടർ എന്ന ചിത്രത്തിന്റെ വൻ വിജയത്തിനു ശേഷം നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പൂജ ഹെഗ്‍ഡെയാണ് നായിക. സണ്‍ പിക്ചേഴ്സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Arabic Kuthu Official Lyric Video from Beast
Arabic Kuthu Official Lyric Video from Beast

ജോനിക ഗാന്ധിയും അനിരുദ്ധ് രവിചന്ദറും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വീഡിയോയില്‍ സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാറിനും, അനിരുദ്ധ് രവിചന്ദറിനുമൊപ്പം ശിവകാര്‍ത്തികേയനും എത്തിയിരുന്നു. മലയാളി താരങ്ങളായ അപര്‍ണാ ദാസും ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്. വിജയിയുടെ കരിയറിലെ അറുപത്തിയഞ്ചാമത്തെ ചിത്രമാണ് ബീസ്റ്റ്.

Arabic Kuthu – Official Lyric Video | Beast | Thalapathy Vijay | Sun Pictures | Nelson | Anirudh
Arabic Kuthu – Official Lyric Video | Beast | Thalapathy Vijay | Sun Pictures | Nelson | Anirudh
Arabic Kuthu – Official Lyric Video | Beast | Thalapathy Vijay | Sun Pictures | Nelson | Anirudh
Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago