ബിഗ് ബോസ് മത്സരാര്‍ത്ഥിയായിരുന്ന റോബിനെതിരെ ഗുരുതര ആരോപണങ്ങളുമായി സ്റ്റില്‍ ഫോട്ടോഗ്രാഫറായ ശാലു പേയാട് രംഗത്തെത്തിയിരുന്നു. തന്റെ സിനിമാബന്ധങ്ങള്‍ ഉപയോഗിച്ച് പല പ്രശസ്തരെയും കണ്ടുമുട്ടി തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കുകയായിരുന്നു റോബിനെന്നും പ്രതിച്ഛായ വ്യാജമായി നിര്‍മ്മിക്കാന്‍ ശ്രമിച്ചുവെന്നുമൊക്കെയായിരുന്നു ശാലു പേയാടിന്റെ ആരോപണം. ഇപ്പോഴിതാ ശാലു പേയാടിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് റോബിന്റെ പ്രതിശ്രുത വധു ആരതി പൊടി. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ശാലുവിനെതിരെ കേസ് കൊടുത്തിരിക്കുന്ന കാര്യം ആരതി അറിയിച്ചിരിക്കുന്നത്.
വ്യാജ ആരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കും നിയമപരമായ അവസാനം ഉണ്ടാവുമെന്ന് വിവാദങ്ങള്‍ ഉണ്ടാക്കുന്നവര്‍ ചിന്തിക്കണമെന്ന് ആരടി പൊടി പറയുന്നു. കാര്യങ്ങള്‍ തന്റെ ക്ഷമയുടെ പരിധിക്ക് അപ്പുറത്ത് എത്തിയിരിക്കുകയാണ്. ശാലു പേയാട് എല്ലാ അതിര്‍ത്തികളും ലംഘിച്ചിരിക്കുന്നു. ഏത് കഥയ്ക്കും രണ്ട് വശങ്ങളുണ്ട്. ഇത് തങ്ങളുടെ ഭാഗം വെളിപ്പെടുത്താനുള്ള സമയമാണെന്ന് താന്‍ കരുതുന്നുവെന്നും ആരതി പൊടി പറയുന്നു.
അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ നിര്‍മ്മിച്ചെടുത്ത കഥകളിലൂടെ ഒരാളുടെ യശസ്സ് കളങ്കപ്പെടുത്തുന്നതും സോഷ്യല്‍ മീഡിയയില്‍ ആളുകളുടെ ചിന്തകളെ തെറ്റായി സ്വാധീനിക്കുന്നതും അനുവദിച്ച് കൊടുക്കാനാവില്ല. നിങ്ങള്‍ക്കെതിരായ എല്ലാ തെളിവുകളും തന്റെ പക്കലുണ്ട്. അതെല്ലാം ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറിയിട്ടുമുണ്ട്. ഈ പരീക്ഷണ ഘട്ടത്തില്‍ തങ്ങളെ പിന്തുണയ്ക്കുകയും സ്‌നേഹിക്കുകയും ചെയ്ത എല്ലാവരോടുമുള്ള തന്റെ കടപ്പാട് അറിയിക്കുന്നുവെന്നും ആരതി കുറിച്ചു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…