ന്യൂജെൻ വിവാഹ സങ്കല്പങ്ങളും ഫോട്ടോഷൂട്ടുകളും ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്നത് സാധാരണക്കാർ ചിന്തിക്കുന്നതിനും വളരെയേറെ മുകളിലാണ്. ആകാശം പോലും അവർക്കിപ്പോൾ ഒരു പരിധിയില്ല. അത് കൊണ്ട് തന്നെയാണ് വിമാനത്തിന് അകത്ത് നടന്ന ഒരു വെഡിങ് ഫോട്ടോഷൂട്ട് വൈറലായിരിക്കുന്നത്. വ്യത്യസ്തമായ ഫോട്ടോഷൂട്ട് ആഗ്രഹിച്ച ഡോക്ടര്‍ ദമ്പതിമാരായ അരവിന്ദിനേയും ആതിരയേയും അത് ചെന്നെത്തിച്ചത് വിമാനത്തിനുള്ളിലാണ്. ഫ്‌ളൈറ്റില്‍ കയറി ക്ലിക്കിയ ആ മനോഹരമായ ആശയത്തിനു പിന്നില്‍ ക്യാമറയുമായി എത്തിയത് പൂരം വെഡ്ഡിംഗ്‌സാണ്. ആ ഫോട്ടോഷൂട്ടിന് പിന്നിലെ കഥ പങ്ക് വെക്കുകയാണ് ഫോട്ടോഗ്രാഫർ ബേസിൽ.
കണ്ണൂരുകാരി പെണ്ണ്… അങ്കമാലിക്കാരന്‍ ചെക്കന്‍. വിവാഹം നടന്നതാകട്ടെ കണ്ണൂരും. വിവാഹ ശേഷം ഗൃഹപ്രവേശത്തിനായി ചെക്കന്റെ വീട്ടിലേക്ക് അന്ന് തന്നെ എത്തണം എന്നൊരു പതിവുണ്ട്. നമ്മുടെ ചെക്കന്റേയും പെണ്ണിന്റേയും പ്ലാനും അങ്ങനെ തന്നെയായിരുന്നു. കണ്ണൂരു നിന്നും ചെക്കന്റെ നാടായ അങ്കമാലിയിലേക്കുള്ള യാത്രയ്ക്ക് വിമാനം തന്നെയായിരുന്നു ശരണം. കതിര്‍മണ്ഡപത്തില്‍ നിന്നും അതേ വിവാഹ വേഷത്തോടെ ഇരുവരും ഒരുങ്ങിയിറങ്ങുകയാണ്. ആ യാത്രയില്‍ നിന്നാണ് ഇങ്ങനെയൊരു ഐഡിയ കിട്ടുന്നത്.
വിവാഹ വേഷത്തില്‍ ഇരുവരും എത്തിയപ്പോള്‍ എയര്‍പോര്‍ട്ടിലെ മറ്റ് യാത്രക്കാര്‍ തെല്ലെന്നൊമ്പരന്നു. ഹാരവും സ്വര്‍ണവും അണിഞ്ഞ് ചെക്കനും പെണ്ണും വരുന്നത് കണ്ടപ്പോള്‍ പലരും ആശ്ചര്യത്തോടെയാണ് നോക്കിയത്. പക്ഷേ സിറ്റുവേഷന്‍ മനസിലാക്കി സഹയാത്രികരും വിമാന ജീവനക്കാരും ഒപ്പം ചേര്‍ന്നതോടെ സംഗതി കളറായി. വിമാന ജീവനക്കാര്‍ ഗിഫ്റ്റ് കൊടുത്ത് അവരെ സ്വീകരിച്ചു. ഷൂട്ട് ചെയ്യാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുത്തു. സഹയാത്രികരും ഫൊട്ടോയ്ക്ക് പോസ് ചെയ്ത് ഒപ്പം കൂടി. വിമാനം കൊച്ചിയില്‍ ലാന്‍ഡ് ചെയ്ത ശേഷവും ഫോട്ടോ എടുക്കാന്‍ വേണ്ടി കുറച്ചു സമയം അനുവദിച്ചു കിട്ടി. എന്തായാലും നല്ലൊരു അനുഭവമായിരുന്നു അത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…