Categories: Malayalam

ചക്കരമുത്തി’ലെ കേന്ദ്രകഥാപാത്രത്തിന് കാരണമായ അരവിന്ദന്‍ ഓര്‍മയായി.

ലോഹിതദാസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ചക്കരമുത്തി’ലെ കേന്ദ്രകഥാപാത്രത്തിന് കാരണമായ അരവിന്ദന്‍ ഓര്‍മയായി. ചലച്ചിത്രകാരന്റെ പത്താം ചരമ വാര്‍ഷികം നാളെ ആചരിക്കാനിരിക്കെയാണ് കഥാപാത്രത്തിന് കാരണമായ ആളുടേയും വേര്‍പാട്. അരവിന്ദനായി സിനിമയില്‍ വേഷമിട്ടതുദിലീപാണ്.

അകലൂരിലെ അമരാവതി എന്ന വീട്ടില്‍ പതിവു സന്ദര്‍ശകനായിരുന്ന അരവിന്ദനെ ലോഹിതദാസ് കഥാപാത്രമാക്കുകയായിരുന്നു. ലോഹിയുടെ മൃതദേഹം ചിതയിലേക്കെടുക്കും വരെ നൊമ്ബരക്കാഴ്ചയായി അരവിന്ദനുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം വരെ വീട്ടില്‍ നടന്ന എല്ലാ അനുസ്മരണ യോഗങ്ങളിലും അരവിന്ദന്‍ പങ്കെടുത്തിരുന്നു. ലോഹിതദാസുമായി അടുപ്പമുള്ള എല്ലാ സിനിമാ പ്രവര്‍ത്തകരും അരവിന്ദന്റെ പരിചയക്കാരായി.

അകലൂര്‍ മുല്ലയ്ക്കല്‍ വീട്ടില്‍ കൃഷ്ണന്റെയും നാരായണിയുടെയും മകനാണ് അരവിന്ദന്‍ (41). രോഗബാധിതനായി ഒരാഴ്ചയായി ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ 11.30ന് മരിച്ചു. അനുഷ്ഠാന കലാരൂപമായ പൂതന്‍-തിറ കളിയിലും അരവിന്ദന്‍ സജീവമായിരുന്നു. സംസ്‌കാരം ഇന്നു രാവിലെ 9 ന് പാമ്ബാടി ഐവര്‍മഠം പൊതുശ്മശാനത്തില്‍.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago