Categories: MalayalamReviews

അതിഥി ദേവോ ഭവഃ | അരവിന്ദന്റെ അതിഥികൾ റിവ്യൂ

അതിഥി ദേവോ ഭവഃ
ഭാരതീയ സംസ്ക്കാരത്തിന്റെ ചരിത്രത്താളുകളിൽ എന്നും അതീവ പ്രാധാന്യത്തോടെയും അഴകോടെയും കോറിയിട്ട വാക്കുകൾ. ദൈവത്തെപ്പോലെ കരുതുന്ന അതിഥികൾ ദൈവത്തിനൊപ്പം നിൽക്കുന്ന പ്രവൃത്തികൾ ചെയ്യുമ്പോൾ അവിടെ സ്വർഗം വിരിയുന്നു. അത്തരത്തിൽ സ്വർഗം തീർത്തവരാണ് ‘അരവിന്ദന്റെ അതിഥികൾ’. ആനന്ദം നിറക്കുന്ന കണ്ടെത്തലുകളും വീണ്ടെടുപ്പുകളുമായി എം മോഹനൻ എന്ന സംവിധായകൻ മലയാളികൾക്കായി മറ്റൊരു മനോഹരചിത്രം കൂടി സമ്മാനിച്ചിരിക്കുകയാണ്. കഥ പറയുമ്പോൾ, മാണിക്യക്കല്ല്, 916 എന്നിങ്ങനെ കണ്ടിറങ്ങുന്ന പ്രേക്ഷകന്റെ കണ്ണുകളിൽ ആനന്ദാശ്രു നിറക്കുന്ന ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ ഈ ചിത്രത്തിലും അത്തരത്തിൽ ഒരു മനോഹരചിത്രം തന്നെയാണ് വീണ്ടും പ്രേക്ഷകർക്ക് നൽകിയിരിക്കുന്നത്.

Aravindante Athidhikal Review

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ലോഡ്ജിലെയും ആ തെരുവിലെയും എല്ലാമെല്ലാമാണ് അരവിന്ദൻ എന്ന ചെറുപ്പക്കാരൻ. അച്ഛനും അമ്മയുമുപേക്ഷിച്ച അരവിന്ദനെ ലോഡ്ജിന്റെ ഉടമസ്ഥൻ മാധവേട്ടനാണ് വളർത്തി വലുതാക്കിയത്. ലോഡ്ജിൽ എത്തുന്ന ഏവരുടെയും പ്രിയങ്കരനാണ് അരവിന്ദൻ. 700 രൂപ വാടകയും 1000 രൂപ ടിപ്പും കൊടുക്കുമ്പോൾ തന്നെ അത് വ്യക്തമാണ്. ആ ലോഡ്ജിലേക്കാണ് അതിഥികളായി വരദയെന്ന പെൺകുട്ടിയും അമ്മ ഗിരിജയുമെത്തുന്നത്. തുടർന്നുണ്ടാകുന്ന പല സംഭവവികാസങ്ങളും ഹൃദ്യമായ നർമഭാവവും വൈകാരിക സന്ദർഭങ്ങളും ചേർത്ത് മനോഹരമായി അവതരിപ്പിച്ചിരിക്കുകയാണ് അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിലൂടെ. വിനീത് ശ്രീനിവാസൻ ഇന്നോളം ചെയ്തിട്ടുള്ള എല്ലാ കഥാപാത്രങ്ങൾക്കും മുകളിൽ നിൽക്കുന്ന ഒരു പ്രകടനമാണ് അരവിന്ദന്റേത്. സ്വാഭാവിക നർമ്മവും അവതരണത്തിലെ ലാളിത്യവും മനോഹരമായ ഒരു പുഞ്ചിരിയും കൊണ്ട് തന്റെ കഥാപാത്രത്തെ ആ ലോഡ്ജിലെ അതിഥികൾക്ക് എന്നെപോലെ തന്നെ എല്ലാ പ്രേക്ഷകർക്കും പ്രിയപ്പെട്ടവനാക്കി തീർക്കാൻ വിനീതിന് സംശയലേശമന്യേ സാധിച്ചു. ഇമോഷണൽ രംഗങ്ങളിൽ, പ്രത്യേകിച്ച് ക്ലൈമാക്‌സ് രംഗത്ത്, വിനീതിലെ അഭിനേതാവിന്റെ കൊതിപ്പിക്കുന്ന ഒരു വേർഷൻ തന്നെയാണ് പ്രേക്ഷകർക്ക് മുൻപിൽ അവതരിപ്പിച്ചിരിക്കുന്നത്. എന്തുകൊണ്ടും മലയാളത്തിലെ മികച്ച ഓൾ റൗണ്ടർ താൻ തന്നെയാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് വിനീത് ശ്രീനിവാസൻ ഈ ചിത്രത്തിലെ തന്റെ കഥാപാത്രത്തിലൂടെ.

Aravindante Athidhikal Review

ദിലീപ് നായകനായ ലൗ 24×7 എന്ന ചിത്രത്തിന് ശേഷം നിഖില വിമൽ മനോഹരമായ ഒരു കഥാപാത്രവും കൊണ്ട് ഒരു തിരിച്ചു വരവ് മലയാളസിനിമയിലേക്ക് നടത്തിയിരിക്കുകയാണ്. വരദയെന്ന നർത്തകിയായിയെത്തുന്ന നിഖില നർമ്മവും മനോഹരമായി കൈകാര്യം ചെയ്യുന്നു. കഥാഗതിയിൽ ശക്തമായ ഒരു മാറ്റമാണ് നിഖിലയുടെ കഥാപാത്രം നടത്തുന്നത്. നന്മ നിറഞ്ഞ തന്റെ കഥാപാത്രം മനോഹരമായി തന്നെ നിഖില അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എടുത്തുപറയേണ്ട മറ്റു രണ്ടു പ്രകടനങ്ങളാണ് ഗിരിജയായിയെത്തിയ ഉർവശിയും മാധവേട്ടന്റെ വേഷം കൈകാര്യം ചെയ്ത ശ്രീനിവാസനും. ഇരുവരും അവരുടെ സ്വതസിദ്ധമായ രീതിയിൽ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ചു. അജു വർഗീസ് ഒരിടവേളക്ക് ശേഷം വിനീതിനൊപ്പം ചേർന്നപ്പോൾ പൊട്ടിച്ചിരിപ്പിക്കാനുള്ള ഏറെ ഉള്ളിലൊളിപ്പിച്ച് തന്നെയാണ് എത്തിയത്. പൈപ്പ് നന്നാക്കുന്ന സീനെല്ലാം പ്രേക്ഷകരെ ഏറെ പൊട്ടിച്ചിരിപ്പിച്ചു. ബിജുക്കുട്ടനും വിജയരാഘവനും ബൈജുവും പ്രേംകുമാറും മികച്ചു തന്നെ നിന്നു. ഒപ്പം മനോഹരമായ ഒരു വേഷവുമായി ശാന്തികൃഷ്ണയും.

Aravindante Athidhikal Review

കാത്തിരിപ്പുകളേക്കാൾ വേദന നൽകുന്നതാണ് അതിന്റെ അവസാനം. കാരണം അതിനപ്പുറത്തേക്ക് എന്തെന്ന് ഉള്ളത് മിക്കവാറും വേദനയുടെ മറ്റൊരു തീരമാണ് എന്നത് തന്നെ. എങ്കിലും അതിലും ഉണ്ട് സന്തോഷത്തിന്റെ, മറ്റുള്ളവരെ വേദനിപ്പിക്കാത്ത ഒരു ആനന്ദത്തിന്റെ കണിക. അതാണ് അരവിന്ദൻ കാണിച്ചു തന്നിരിക്കുന്നത്. രാജേഷ് രാഘവന്റെ തിരക്കഥ ഒരുക്കിയ അതിഥിസ്നേഹത്തിന്റെ മനോഹരകാഴ്ച സ്വരൂപ് ഫിലിപ്പിന്റെ ക്യാമറ കണ്ണുകളിലൂടെ ഷാൻ റഹ്മാന്റെ ഗാനങ്ങളോട് കൂടി കേട്ടപ്പോൾ പ്രേക്ഷകർക്ക് ഒരു പ്രത്യേക അനുഭൂതി പകർന്നേകിയിട്ടുണ്ട്. രഞ്ജൻ അബ്രഹാമിന്റെ എഡിറ്റിങ്ങ് ആ കാഴ്ചകൾക്ക് കൂടുതൽ മിഴിവേകി. മനസ്സ് നിറക്കുന്ന ഒരു ചിത്രം, കുടുംബ സമേതം കാണാവുന്ന ഒരു സുന്ദരചിത്രം… ഈ അവധിക്കാലം മനോഹരമാക്കാൻ ഉതകുന്ന ഒരു ചിത്രം… അതാണ് അരവിന്ദന്റെ അതിഥികൾ. ഈ ചിത്രം നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല. ഇങ്ങനെയുള്ള നല്ല അതിഥികൾ നിറയട്ടെ ലോകമെങ്ങും…

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago