പ്രതീക്ഷകൾ തെറ്റിച്ച സിനിമാനുഭവം; അർച്ചന 31 നോട്ട് ഔട്ട് റിവ്യൂ വായിക്കാം..!

ഐശ്വര്യ ലക്ഷ്മിയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ അർച്ചന 31 നോട്ട് ഔട്ട് എന്ന ചിത്രം കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്തത്. നവാഗതനായ അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്ത ചിത്രം രചിച്ചിരിക്കുന്നത് അഖില്‍ അനില്‍കുമാര്‍, അജയ് വിജയന്‍, വിവേക് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ്. മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്റെ ബാനറില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായര്‍ എന്നിവര്‍ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു കഥയാണ് അർച്ചന 31 നോട്ട് ഔട്ട് പറയുന്നത്. സമൂഹം കല്പിച്ചു നൽകിയ വിവാഹ പ്രായവും കടന്നു മുന്നോട്ടു പോകുന്ന അർച്ചന എന്ന സ്കൂൾ ടീച്ചറുടെ ജീവിതമാണ് ചിത്രത്തിലൂടെ കാണിച്ചു തരുന്നത്. അർച്ചനയ്ക്ക് ഒട്ടേറേ കല്യാണാലോചനകൾ വരുന്നെങ്കിലും അതൊന്നും നടക്കാതെ പോകുന്നു. അവസാനം ഒരെണ്ണം ശരിയായി വരികയും ചെയ്യുന്നുണ്ട്. ഈ സംഭവ വികാസങ്ങൾ നടക്കുമ്പോൾ അർച്ചനയ്ക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ ആണ് ചിത്രം പറയുന്നത്.

വളരെ പ്രസക്തിയുള്ള ഒരു പ്രമേയം ആണെങ്കിലും അതിന്റെ അവതരണ രീതി പാളി പോയതാണ് ചിത്രത്തെ പിന്നോട്ട് വലിച്ചത്. ഒരു ഹ്രസ്വ ചിത്രമായി പറയാവുന്ന കഥയെ വലിച്ചു നീട്ടിയതോടെ തിരക്കഥ ദുർബലമാവുകയും കഥാപാത്രങ്ങൾക്ക് ശക്തി ലഭിക്കാതെ പോവുകയും ചെയ്തു. മാത്രമല്ല ഐശ്വര്യ ലക്ഷ്മി ഒഴികെ മറ്റൊരു കഥാപാത്രത്തിനും പൂർണ്ണത ലഭിച്ചില്ല എന്ന് മാത്രമല്ല അവർക്കൊന്നും വേണ്ടത്ര പ്രാധാന്യം പോലും ചിത്രത്തിൽ ഉണ്ടെന്നു തോന്നിക്കാൻ തിരക്കഥക്കും അതിന്റെ അവതരണ രീതിക്കും ആയില്ല. ഫാന്റസി ഘടകങ്ങൾ കഥ പറച്ചിലിൽ കടന്നു വന്നെങ്കിലും അവക്കും പ്രേക്ഷകരുടെ മനസ്സിൽ ഒരു ചലനവും ഉണ്ടാക്കാൻ സാധിച്ചില്ല എന്നതും തിരിച്ചടിയായി. ചിത്രത്തിലെ തമാശ രംഗങ്ങളും പലയിടത്തും പാളി പോയി എന്ന് മാത്രമല്ല, പാട്ടുകൾ ഉൾപ്പെടുത്തിയ ഭാഗങ്ങൾ പോലും കൃത്യമാവാതെ വന്നപ്പോൾ അവയൊക്കെ മുഴച്ചു നിന്നതും തിരിച്ചടിയായി.

ഈ ചിത്രത്തിന്റെ ആകെ പോസിറ്റീവ് ഫാക്ടർ അർച്ചന ആയി ഐശ്വര്യ നടത്തിയ പ്രകടനമാണ്. ദുർബലമായ തിരക്കഥയിലും തന്റെ അഭിനയ ശേഷി കൊണ്ട് പിടിച്ചു നിൽക്കാൻ നടിക്ക് സാധിച്ചു. മറ്റു കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന, ഇന്ദ്രൻസ്, രമേശ് പിഷാരടി, ലുഖ്മാൻ അവറാൻ, രാജേഷ് മാധവൻ, സുനിൽ സുഗത, അഞ്ജു ജോസഫ്, ഹകീം ഷാജഹാൻ, അസീസ് നെടുമങ്ങാട്, അഞ്ജന അപ്പുകുട്ടൻ, രഞ്ജിത് ശേഖർ നായർ, ശ്രുതി സുരേഷ്, എസ് കെ മിനി, രമ്യ സുരേഷ്, ജെയിംസ് വർഗീസ്, ദിലീപ് മോഹൻ, വിനോദ് തോമസ്, അർച്ചന അനിൽകുമാർ, സ്നേഹ റെജി, തങ്കം മോഹൻ, ജോയ് പയ്യപ്പിള്ളി, ആർച്ച, ആരവ്, മനു പ്രസാദ്, സന്തോഷ് റാം, ഭാനുമതി, സുനിൽ മേലേപ്പുറം, മീനരാജ് പള്ളുരുത്തി, പുളിയനം പൗലോസ്, എസ് സുബ്രമണ്യം, ബാബുരാജ്, ആലീസ്, അഖിൽ പ്ലാക്കാട്ട്, താര, ബെൽവിൻ, വിനീത് വാസുദേവൻ, ആതിര പാലക്കാട്, ജയമോഹൻ, ഉദയകുമാർ രാജേന്ദ്രൻ, രഘുനാഥ്, ദീപക് സെൽവരാജ്, സരൺ പണിക്കർ, പൊന്നു കുളപ്പുള്ളി, രമേശ് ബാബു, നയന എന്നിവരും കിട്ടിയ ഭാഗങ്ങൾ മോശമല്ലാത്ത അവതരിപ്പിച്ചു.

രജത് പ്രകാശ്, മാത്തൻ എന്നിവർ ചേർന്നൊരുക്കിയ സംഗീതം ശരാശരി നിലവാരം മാത്രം പുലർത്തിയപ്പോൾ ജോയൽ ജോജി നൽകിയ ദൃശ്യങ്ങളും മുഹ്‌സിൻ പി എം നിർവഹിച്ച എഡിറ്റിംഗും മോശമാവാതെ നിന്നു. പക്ഷേ സാങ്കേതികമായി എടുത്തു പറയാവുന്ന നിലവാരം ചിത്രത്തിന് നല്കാൻ അതുകൊണ്ടൊന്നും സാധിച്ചില്ല എന്നതാണ് സത്യം. ഏതായാലും പ്രതീക്ഷയോടെ കാത്തിരുന്ന പ്രേക്ഷകർക്ക് നിരാശ സമ്മാനിക്കുന്ന ഒരു സിനിമാനുഭവം മാത്രമായി അർച്ചന 31 നോട്ട് ഔട്ട് ഒതുങ്ങി.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago