Categories: GalleryPhotoshoot

പുതിയ വർഷം.. പുതിയ തുടക്കങ്ങൾ..! ബീച്ചിൽ തകർപ്പൻ ഫോട്ടോഷൂട്ടുമായി അർച്ചന കവി; ഫോട്ടോസ്

‘നീലത്താമര’ എന്ന സിനിമയിലൂടെ മലയാളികളുടെ മനസിൽ കുടിയേറിയ അഭിനേത്രിയാണ് അർച്ചന കവി. എന്നാൽ, സിനിമ മാത്രമല്ല പെയിന്റിംഗ്, വെബ് സീരീസ്, ബ്ലോഗ് എന്നിവയിലെല്ലാം അർച്ചന സജീവമാണ്. അടുത്തിടെ ‘സ്വയംഭോഗ’ത്തെക്കുറിച്ച് അർച്ചന തുറന്നു പറഞ്ഞത് ആയിരുന്നു സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു.

ഇന്ത്യയിലെ തന്നെ പ്രശസ്തനായ സ്റ്റാൻഡ് അപ് കൊമേഡിയനായ അബീഷുമായി 2016 ജനുവരിയിൽ ആയിരുന്നു അർച്ചനയുടെ വിവാഹം. ചെറുപ്പം മുതലേ പരിചയക്കാരായ അബീഷും അർച്ചനയും ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിൽ വെച്ചായിരുന്നു ഇവർ വിവാഹിതരായത്. എന്നാൽ, കഴിഞ്ഞയിടെ ഇരുവരും വിവാഹമോചനം നേടി. ജീവിതത്തിൽ വ്യത്യസ്തമായ ആഗ്രഹങ്ങളാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് തിരിച്ചറിഞ്ഞതിനാലാണ് വിവാഹമോചനം നേടിയതെന്ന് അർച്ചന വ്യക്തമാക്കി. താൻ വിഷാദരോഗത്തിന് അടിമപ്പെട്ടിരുന്നെന്നും എന്നാൽ, അതൊന്നും ആയിരുന്നില്ല വിവാഹമോചനത്തിന് കാരണമായതെന്നും അർച്ചന വ്യക്തമാക്കി.

ജീവിതത്തിൽ വ്യത്യസ്തമായ കാര്യങ്ങളാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് വ്യക്തമായപ്പോഴാണ് തങ്ങൾ വിവാഹമോചിതരായത്. അതുകൊണ്ടു തന്നെ അത് അത്ര കയ്പേറിയ അനുഭവം ഒന്നും ആയിരുന്നില്ലെന്നും അബീഷിന്റെ കുടുംബവുമായി താൻ ഇപ്പോഴും നല്ല ബന്ധത്തിൽ തന്നെയാണെന്നും അവൻ ഒരു സെൻസിറ്റീവ് ആയ വ്യക്തിയാണെന്നും അർച്ചന വ്യക്തമാക്കി. തങ്ങൾ വേർപിരിഞ്ഞതിനു ശേഷമാണ് എന്റെ മാനസികാരോഗ്യം സംബന്ധിച്ച രോഗനിർണയം നടന്നത്. ഒരിക്കലും വേർപിരിയാനുള്ള കാരണം അതായിരുന്നില്ലെന്നും അർച്ചന വ്യക്തമാക്കി. വിവാഹമോചനം നേടിയപ്പോൾ വളരെ ബുദ്ധിമുട്ടായിരുന്നു. ഈ അവസ്ഥയിലായ ആദ്യത്തെ വ്യക്തി ഞാനാണെന്ന് തോന്നൽ വരെ ഉണ്ടായി. വിവാഹമോചിതയായി എന്ന് പറയാൻ വരെ ബുദ്ധിമുട്ട് ആയിരുന്നു. എന്നാൽ ഇത്തരം അവസ്ഥയിലൂടെ കടന്നുപോകുന്ന നിരവധി പേരുണ്ടെന്ന് പിന്നീട് മനസിലായി. തന്റെ വിഷമങ്ങൾ മാതാപിതാക്കൾക്ക് ബുദ്ധിമുട്ടായി എന്നും അത് തങ്ങൾ തമ്മിലുള്ള ബന്ധം ശക്തമാക്കിയെന്നും അർച്ചന വ്യക്തമാക്കി.

ഇപ്പോഴിതാ താരം പങ്ക് വെച്ച പുതിയ ഫോട്ടോസാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പുതിയ വർഷം പുതിയ തുടക്കങ്ങൾ എന്ന ക്യാപ്ഷനോട് കൂടിയാണ് ബീച്ചിൽ വെച്ചുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരം പങ്ക് വെച്ചത്. വളരെ വേഗത്തിലാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago