Archana susheelan gets married again
മലയാള ടെലിവിഷൻ രംഗത്തെ അറിയപ്പെടുന്ന ഒരു അഭിനേത്രിയാണ് അർച്ചന സുശീലൻ. വടക്കേ ഇന്ത്യയിലാണ് ജനിച്ചു വളർന്നതെങ്കിലും കേരളത്തിൽ എത്തി ടി.വി. മാധ്യമങ്ങളിൽ പ്രശസ്തയായി. എന്റെ മാനസപുത്രി എന്ന പരമ്പരയിലെ വേഷം ചെയ്തതോടെ കലാ ജീവിതത്തിൽ വഴിത്തിരിവായി. മലയാളത്തിലും തമിഴിലും അർച്ചന അഭിനയിച്ചിട്ടുണ്ട്. ജനിച്ചതും വളർന്നതുമെല്ലാം ഡൽഹിയിലാണ്. ചെറിയ പ്രായത്തിൽ തന്നെ വീഡിയോ ജോക്കി ആയി. വടക്കേ ഇന്ത്യൻ ഭാഷാ ശൈലിയിലാണ് ഡബ്ബ് ചെയ്യുന്നത്.
ഡൽഹിൽ സ്ഥിരതാമസമാക്കിയ മാർക്കറ്റിങ്ങ് ഉദ്യോഗസ്ഥൻ മനോജ് യാദവിനെയാണ് അർച്ചന ആദ്യം വിവാഹം ചെയ്തത്. തിരുവനന്തപുരത്ത് ഗ്ലോറീസ് എന്ന പേരിൽ തുണിക്കടയും തുടങ്ങിയിട്ടുണ്ട്. അർച്ചനയുടെ സഹോദരി കല്പനയും നാത്തൂൻ ആര്യയും അഭിനേത്രികളാണ്. ബുള്ളറ്റ് ഓടിക്കാൻ എക്സ്പെർട്ട് ആണ് അർച്ചന. മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്നത് ദിലീപിന്റെ കാര്യസ്ഥൻ എന്ന സിനിമയിലാണ്. തമിഴിൽ തൊലൈപേശി എന്ന സിനിമയിൽ അരങ്ങേറി.
മലയാളം സീരിയല്‍ ചരിത്രത്തിലെ ‘നിത്യഹരിത വില്ലത്തി’ യാണ് ഗ്ലോറി. സൂപ്പർഹിറ്റ് പരമ്പരയായിരുന്ന ‘എന്റെ മാനസപുത്രി’യിൽ സോഫിയുടെ ജീവിതം നരകതുല്യമാക്കിയ ഗ്ലോറിയെ മലയാളി കുടുംബ പ്രേക്ഷകർ ആത്മാർത്ഥമായി വെറുത്തു. ആ വെറുപ്പ് വലിയ കുറവൊന്നുമില്ലാതെ ഗ്ലോറിയായി തിളങ്ങിയ അർച്ചന സുശീലനിലേക്കു വ്യാപിച്ചതിൽ തെറ്റുപറയാനാകില്ല. അത്ര അനായാസമായാണ് അർച്ചന ഗ്ലോറിയെ പ്രേക്ഷകർക്കു മുമ്പിലെത്തിച്ചത്. ആരൊക്കെ വന്നാലും പോയാലും ഗ്ലോറിയോളം കരുത്തുള്ള ഒരു വില്ലത്തി മലയാളം സീരിയലിൽ ഇനിയും വിരളമായിരിക്കും.
അർച്ചന പകുതി മലയാളിയും പകുതി നേപ്പാളിയുമാണ്. അച്ഛൻ സുശീലൻ കൊല്ലംകാരനാണ്. അമ്മയുടെ നാട് കാഠ്മണ്ഡുവാണ്. രണ്ടു സഹോദരങ്ങളുണ്ട്. രോഹിത് സുശീലനും കല്പനയും. ഇപ്പോഴിതാ അർച്ചന സുശീലൻ വീണ്ടും വിവാഹിതയായിരിക്കുകയാണ്. പ്രവീൺ നായരാണ് വരൻ. യുഎസിൽ വച്ച് നോർത്ത് ഇന്ത്യൻ രീതിയിലായിരുന്നു വിവാഹ ചടങ്ങുകൾ. വിവാഹ ചിത്രങ്ങൾ അർച്ചന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. പ്രവീണിനൊപ്പമുള്ള ചിത്രങ്ങൾ ഇടയ്ക്കിടെ അർച്ചന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…