മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബാറോസ്.കുട്ടികള്‍ക്ക് വേണ്ടി 3D യില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ നിലവില്‍ കൊച്ചിയിലെ നവോദയ സ്റ്റുഡിയോയില്‍ നടന്നുകൊണ്ടിരിക്കുകയാണ്.തിരക്കഥ എഴുതിയിരിക്കുന്നത് ജിജോ പുന്നൂസാന്. പൃഥ്വിരാജ് സുകുമാരന്‍, പ്രതാപ് പോത്തന്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്. വിദേശ നടി പാസ് വേഗ ചിത്രത്തിന്റെ ഭാഗമാണ്.
ജിജോ പുന്നൂസ് തിരക്കഥയൊരുക്കുന്നത് ഗാര്‍ഡിയന്‍ ഓഫ് ഡി’ഗാമാസ് ട്രെഷര്‍ എന്ന പേരിലെ നോവല്‍ അടിസ്ഥാനമാക്കിയാണ്. അതെ പോലെ ബാറോസ് എന്ന നിധിസൂക്ഷിപ്പുകാരന്റെ വേഷം മോഹന്‍ലാല്‍ ചെയ്യും. ഗോവയും പോര്‍ട്ടുഗലുമാണ് പ്രധാന ലൊക്കേഷനുകള്‍.ആന്റണി പെരുമ്പാവൂർ ആശിര്‍വാദ് സിനിമാസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത് . 2019 ഏപ്രില്‍ മാസത്തിലാണ് താന്‍ സംവിധായകനാകാന്‍ പോകുന്ന വിവരം മോഹന്‍ലാല്‍ തന്റെ ബ്ലോഗില്‍ കുറിച്ചത്. ഒരു പോലെ കുട്ടികൾക്കും വലിയവർക്കും ആസ്വദിക്കാവുന്ന ചിത്രമായിരിക്കുമിതെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ‘കഥയുടെ മാന്ത്രിക പരവതാനിയേറി യാത്ര ചെയ്യാം. അത്ഭുത ദൃശ്യങ്ങള്‍ നുകരാം.
അറബിക്കഥകള്‍ വിസമയങ്ങള്‍ വിരിച്ചിട്ട നിങ്ങളുടെ മനസുകളില്‍ പോര്‍ച്ചുഗീസ് പശ്ചാത്തലത്തില്‍ ബറോസിന്‍റെ തീര്‍ത്തും വ്യത്യസ്തമായ ഒരു ലോകം തീര്‍ക്കണമെന്നാണ് എന്‍റെ സ്വപ്നം’- മോഹന്‍ലാല്‍ ബ്ലോഗില്‍ കുറിച്ചതിങ്ങനെ.നിലവിൽ ഇപ്പോൾ പുറത്ത് വരുന്ന വാർത്തയനുസരിച്ച് ബറോസിൽ പൃഥ്വിരാജ് മാത്രമല്ല, സിനിമാ ആസ്വാദകരുടെ പ്രിയപ്പെട്ട മറ്റു താരങ്ങളും പിന്നണിയില്‍ ഉണ്ട് എന്നാണ്.വോയിസ് ഓവറിനായി മലയാളത്തില്‍ മമ്മൂട്ടി, തമിഴില്‍ അജിത്, ഹിന്ദിയില്‍ ഷാരൂഖ് ഖാന്‍, തെലുങ്കില്‍ ചിരഞ്ജീവി എന്നിവരുടെ പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. മോഹന്‍ലാലിന്റെ ഒടിയന്‍ സിനിമയ്ക്ക് വേണ്ടി മമ്മൂട്ടി വോയിസ്‌ഓവര്‍ നല്‍കിയിരുന്നു.ഒരു കുട്ടിയാണ്ചിത്രത്തിന്റെ സംഗീതസംവിധാനം ചെയ്യുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…