നേരം വന്നാൽ ആരും വീഴും പ്രേമത്തീനാളം; സൗബിൻ പ്രേമത്തിൽ വീണോ? ഈ പാട്ട് കേട്ടാൽ അറിയാം

മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാര്യർ, സൗബിൻ ഷാഹിർ എന്നിവർ പ്രധാനവേഷങ്ങളിൽ എത്തുന്ന ചിത്രമാണ് വെള്ളരിപട്ടണം. ചിത്രത്തിലെ ‘അരികെയൊന്ന് കണ്ടൊരു’ എന്ന ഗാനം കഴിഞ്ഞദിവസമാണ് റിലീസ് ആയത്. മനോരമ മ്യൂസികിന്റെ യുട്യൂബ് ചാനലിലൂടെയാണ് പാട്ട് റിലീസ് ആയത്. പാട്ടിന്റെ ലിറിക്കൽ വീഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് സച്ചിൻ ശങ്കർ മന്നത്ത് ആണ് സംഗീതം നൽകിയിരിക്കുന്നത്. കെ എസ് ഹരിശങ്കർ, നിത്യ മാമൻ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന ചിത്രം ശരത് കൃഷ്ണയും മഹേഷ് വെട്ടിയാറും ചേർന്നാണ് രചിച്ചിരിക്കുന്നത്. അലക്സ് ജെ പുളിക്കൽ ആണ് ഛായാഗ്രഹണം.

സ്വാതന്ത്ര്യദിനത്തിൽ വെള്ളരിപട്ടണം സിനിമ അണിയറപ്രവർത്തകർ പുറത്തിറക്കിയ പ്രത്യേക പോസ്റ്റർ വൈറലായിരുന്നു. പോസ്റ്ററിൽ മഞ്ജു വാര്യരും സൗബിൻ ഷാഹിറുമാണ് ഉള്ളത്. ഇന്ദിരയുടെ ലുക്കിൽ മഞ്ജു വാര്യരും ചർക്കയിൽ നൂൽ കോർക്കുന്ന സൗബിനുമായിരുന്നു പോസ്റ്ററിൽ ഉണ്ടായിരുന്നത്. ചിത്രം സെപ്റ്റംബറിൽ തിയറ്ററുകളിൽ റിലീസ് ചെയ്യും. ലീഡർ കെ പി സുരേഷ് എന്ന കഥാപാത്രത്തെയാണ് സൗബിൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ആക്ഷേപഹാസ്യ സ്വഭാവമുള്ള ചിത്രമാണോ വെള്ളരിപട്ടണം എന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള ടീസറുകൾ നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മഹേഷ് വെട്ടിയാറാണ് ചിത്രത്തിന്റെ സംവിധായകന്‍. ആക്ഷന്‍ ഹീറോ ബിജു, അലമാര, മോഹന്‍ലാല്‍, കുങ്ഫുമാസ്റ്റര്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ഫുള്‍ ഓണ്‍ സ്റ്റുഡിയോസാണ് വെള്ളരിപട്ടണം നിര്‍മിക്കുന്നത്. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും മഹേഷ് വെട്ടിയാറും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. സലിംകുമാര്‍, സുരേഷ്‌കൃഷ്ണ, ശബരീഷ് വര്‍മ, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, മാല പാര്‍വതി, വീണനായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. അലക്സ് ജെ.പുളിക്കല്‍ ആണ് ഛായാഗ്രഹണം. അപ്പു എന്‍. ഭട്ടതിരി എഡിറ്റിംഗും ജ്യോതിഷ് ശങ്കര്‍ കലാസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. മധുവാസുദേവന്റേയും വിനായക് ശശികുമാറിന്റേയും വരികള്‍ക്ക് സച്ചിന്‍ ശങ്കര്‍ മന്നത്താണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

6 days ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

4 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

4 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago