ഹരിശ്രീ അശോകനെയും മകൻ അർജുൻ അശോകനെയും ആരാധകർ ഏറെ ഇഷ്ടപ്പെടുന്നുണ്ട്. ക്യാരക്ടർ റോളുകൾ മാത്രം ചെയ്തുകൊണ്ടിരുന്ന അർജുൻ അശോകൻ ഇപ്പോൾ നായകനായി എത്തുകയാണ്. അതിന്റെ ത്രില്ലിൽ ആണ് താരം. സന്തോഷ് എച്ചിക്കാനം രചന നിര്‍വഹിച്ച് ദിലീപിന്റെ സഹോദരന്‍ അനൂപ് സംവിധാനം ചെയ്യുന്ന തട്ടശ്ശേരിക്കൂട്ടം എന്ന സിനിമയിലാണ് അര്‍ജുന്‍ അശോകന്‍ നായകനായി എത്തുന്നത്. അടുത്തിടെ ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളെക്കുറിച്ചും തന്റെ ജീവിത സഖിയെ കുറിച്ചും തുറന്നുപറയുകയാണ് അർജുൻ അശോകൻ.
ഭാര്യയുടെ പേര് നിഖിത എന്നാണ്. പതിനൊന്നാം ക്ലാസ് മുതൽ ഇരുവരും തമ്മിൽ ഒമ്പത് വർഷത്തെ പ്രണയമായിരുന്നു എന്നും ആദ്യം നിഖിതിയുടെ വീട്ടിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും പിന്നീട് തണുത്തു എന്നും താരം പറയുന്നു. ബിടെക് സിനിമയിൽ അഭിനയിച്ച് കൊണ്ടിരുന്നപ്പോഴാണ് വിവാഹത്തിനുള്ള പച്ചക്കൊടി 2 വീട്ടിൽ നിന്നും ലഭിച്ചത്. പിന്നീട് തന്റെ ജീവിതത്തിൽ നിരവധി മാറ്റങ്ങൾ വന്നു എന്നും താരം പറയുന്നുണ്ട്. പുറത്തിറങ്ങുമ്പോൾ ആളുകൾ തിരിച്ചറിയുന്നത് വളരെ സന്തോഷമുള്ള കാര്യമാണെന്നും പക്ഷേ അത് സ്വകാര്യതയെ ബാധിച്ചു തുടങ്ങി എന്നും താരം പറയുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…