Categories: NewsTamil

നടൻ അർജുനെതിരെ മലയാളി നടിയുടെ ‘മീ ടൂ’ ആരോപണം; തെളിവില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്

സൗത്ത് ഇന്ത്യൻ ആക്ഷൻ കിംഗ് അർജുൻ സർജക്ക് മീ ടൂ ആരോപണത്തിൽ പോലീസിന്റെ ക്ലീൻ ചിറ്റ്. മലയാളം, തമിഴ്, കന്നഡ ചിത്രങ്ങളിലൂടെ പ്രശസ്തയായ ശ്രുതി ഹരിഹരനാണ് അർജുനെതിരെ മീ ടൂ ആരോപണവുമായി മുന്നോട്ട് വന്നത്. ഫസ്റ്റ് അഡിഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് മുന്നാകെ കർണാടക പോലീസ് ബി റിപ്പോർട്ടാണ് സമർപ്പിച്ചത്. മീ ടൂ ക്യാമ്പയിനിന്റെ ഭാഗമായി നാല് പേജ് വരുന്ന ഒരു സ്റ്റേറ്റ്മെന്റാണ് നടി സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചത്. മൂന്ന് വർഷം മുൻപ് കബ്ബൺ പാർക്ക് പൊലീസാണ് അന്വേഷണം ആരംഭിച്ചത്.

ഒരു രംഗം ചിത്രീകരിക്കുന്നതിന് മുൻപ് റിഹേഴ്‌സൽ എന്ന വ്യാജേന അർജുൻ തന്നെ കെട്ടിപ്പിടിക്കുകയും തന്റെ അനുവാദമില്ലാതെ തന്റെ പിൻഭാഗത്ത് മുകളിലേക്കും താഴേക്കും കൈകളോടിച്ചുവെന്നുമാണ് നടി വെളിപ്പെടുത്തിയത്. തുടർ പോലീസ് സമീപിച്ചത്. നിയമപരമായ നടപടികൾക്കും അന്വേഷണങ്ങൾക്കും ശേഷം അർജുനെതിരെ തക്കതായ തെളിവ് ഒന്നും ലഭിച്ചിട്ടില്ല എന്നാണ് പോലീസ് അറിയിച്ചത്. എന്തുകൊണ്ടാണ് ഇങ്ങനെ ഒരു വിവാദം ഉണ്ടായതെന്നാണ് അർജുൻ ഇക്കാര്യത്തിൽ പ്രതികരിച്ചത്.

ദിലീപിനൊപ്പം അഭിനയിച്ച ജാക്ക് & ഡാനിയേലാണ് അവസാനമായി തീയറ്ററുകളിൽ എത്തിയ അർജുന്റെ മലയാള ചലച്ചിത്രം. ശിവകാർത്തികേയൻ ചിത്രം ഹീറോ, ഹർഭജൻ സിംഗിനൊപ്പമഭിനയിച്ച ഫ്രണ്ട്ഷിപ്പ് എന്നിവയാണ് തീയറ്ററുകളിൽ എത്തിയ അർജുന്റെ മറ്റ് ചിത്രങ്ങൾ. നാളെ വമ്പൻ റിലീസിനൊരുങ്ങുന്ന മോഹൻലാൽ – പ്രിയദർശൻ ചിത്രം മരക്കാറിലും ഒരു മികച്ച വേഷം അർജുൻ കൈകാര്യം ചെയ്യുന്നുണ്ട്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago