സൈന്യം ബാബുവിന് അരികിലെത്തി; വെള്ളം നൽകി, ബാബു പുതുജീവിതത്തിലേക്ക് നടന്നുകയറുന്നു

പ്രതീക്ഷയോടെയുള്ള കാത്തിരിപ്പ് വിഫലമായില്ല, രക്ഷാദൗത്യവുമായി ഇന്ത്യൻ സേന ബാബുവിന് അരികിൽ എത്തി. മലയിടുക്കിൽ കുടുങ്ങിയ ബാബുവിന് 43 മണിക്കൂറിന് ശേഷം വെള്ളം നൽകി. തനിക്ക് അരികിലേക്ക് എത്തിയ സൈനികനുമായി ബാബു എഴുന്നേറ്റു നിന്നാണ് സംസാരിച്ചത്. ഭക്ഷണവും പ്രാഥമികശുശ്രൂഷകളും നൽകിയതിനു ശേഷം ആയിരിക്കും ബാബുവിനെ തിരികെ എത്തിക്കുക. വടം കെട്ടി തന്നെ ആയിരിക്കും ബാബുവിനെ രക്ഷിക്കുക. ബാബുവിന് അടുത്തെത്തിയ സൈനികർ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. ബാബുവുമായി ഒരു സൈനികനാണ് മലയുടെ മുകളിലേക്ക് കയറുന്നത്. സുരക്ഷാബെൽറ്റും ഹെൽമറ്റും ധരിപ്പിച്ചാണ് രക്ഷാപ്രവർത്തനം. ഇടയ്ക്ക് വിശ്രമിച്ചാണ് മല കയറുന്നത്.

തിങ്കളാഴ്ചയാണ് മൂന്ന് സുഹൃത്തുക്കളോടൊപ്പം ബാബു മലകയറിയത്. ഒരു കിലോമീറ്റര്‍ ഉയരമുള്ള മലയുടെ മുകളിലേക്ക് എത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍, മല കയറുന്നതിനിടയില്‍ ക്ഷീണം തോന്നിയ സുഹൃത്തുക്കള്‍ വിശ്രമിച്ചു. ഈ സമയം ബാബു കുറച്ചുകൂടി മുകളിലേക്ക് പോകുകയായിരുന്നു. മലയിൽ കയറിയതിനു ശേഷം
കൂട്ടുകാരുടെ അടുത്തേക്ക് ഇറങ്ങുമ്പോൾ കാൽ തെന്നി താഴേക്ക് വീണ് പാറയിടുക്കിൽ കുടുങ്ങുകയായിരുന്നു. ഈ വീഴ്ചയിൽ കാലിന് ചെറിയ പരിക്കേറ്റു.

താൻ പാറയിടുക്കിൽ കുടുങ്ങിയ കാര്യം ബാബു തന്നെയാണ് വീട്ടുകാരെയും പൊലീസിനെയും ബന്ധപ്പെട്ടവരെയും അറിയിച്ചത്. തിരിച്ചെത്തിയ കൂട്ടുകാരും ബാബു കുടുങ്ങിയ കാര്യം അറിയിച്ചു. താൻ കുടുങ്ങി കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോ ബാബു തന്നെ എടുത്ത് പൊലീസിന് അയച്ചു കൊടുത്ത് സഹായം അഭ്യർത്ഥിക്കുകയായിരുന്നു. രാത്രിയിൽ ഫ്ലാഷ് തെളിയിച്ച് താൻ എവിടെയാണെന്ന് രക്ഷാപ്രവർത്തകരെ അറിയിക്കുകയും ചെയ്തു. ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിലും ബാബുവിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

4 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago