പ്രണയത്തില്‍ ചതിക്കപ്പെട്ട് തെരുവിലെത്തിച്ചേര്ന്ന ഒരു സ്ത്രീയുടെ വ്യത്യസ്തമായ വീക്ഷണകോണിലൂടെ കഥ പറയുന്ന ഹ്രസ്വചിത്രം യുട്യൂബില്‍ ശ്രദ്ധ നേടുന്നു. ‘അരൂപി’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്കൊന്നും പേരുകളില്ല. വലിയ സ്വപ്നങ്ങളുമായി ഒരു പ്രണയജീവിതം നയിച്ച് അവസാനം വേശ്യാവൃത്തിയിലേക്ക് എത്തുകയും എച്ച്ഐവി പോസിറ്റീവ് ആവുകയും തെരുവിലേക്ക് എറിയപ്പെടുകയും ചെയ്യുകയാണ് ഇതിലെ കഥാപാത്രം.
പ്രശസ്ത സംവിധായകന് ലെനിന് രാജേന്ദ്രന്റെ അസിസ്റ്റന്റ് ആയിരുന്ന ആര്യകൃഷ്ണന് ആര് കെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. അമ്പിളി സുനില്‍, ബാജിയോ ജോര്‍ജ്, കൃഷ്ണ കൃഷ്, രാഹുല്‍ വി നായര്‍ എന്നിവര്‍ അഭിനയിച്ചിരിക്കുന്നു. അനന്ദു ശശിധരനാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഡോണ്‍ സാകി. സംവിധായികയുടെ തന്നെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് എസ് കെ ബാലചന്ദ്രനാണ്. നാല് ദിവസം കൊണ്ട് യുട്യൂബില്‍ 62,000ല്‍ അധികം കാഴ്ചകളാണ് ചിത്രത്തിനു ലഭിച്ചിരിക്കുന്നത്. ഈസ്റ്റ് കോസ്റ്റിന്റെ യുട്യൂബ് ചാനലിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…