ആവറേജ് അമ്പിളിയെന്ന വെബ് സീരീസിലൂടെ പ്രേക്ഷകരുടെ മനസ് കീഴടക്കി നായികാപദവിയിലേക്ക് ഉയർന്ന താരമാണ് ആർഷ ബൈജു. എന്നാൽ, താൻ ഒരു ആവറേജ് അമ്പിളയിയല്ലെന്ന് താരം വ്യക്തമാക്കുന്നു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ആർഷ ഇക്കാര്യം പറഞ്ഞത്. സ്കൂളിലും കോളേജിലും എല്ലാം എക്സ്ട്രാ ഓർഡിനറി ആയിരുന്നു താനെന്നും ഇപ്പോൾ എം എയ്ക്ക് പഠിക്കുന്ന ആർഷ പറഞ്ഞു. കൊറോണയെ തുടർന്ന് നീണ്ടകാലം അടച്ചിട്ട കോളേജിലേക്ക് ചെല്ലുമ്പോൾ കൂട്ടുകാർക്കൊപ്പം അടിച്ചുപൊളിക്കുമെന്ന കാര്യത്തിൽ ആർഷയ്ക്ക് തർക്കമില്ല. എംഎ ഇംഗ്ലീഷ് ലിറ്ററേച്ചറിന് എടത്വ സെന്റ് അലോഷ്യസ് കോളേജിലാണ് ആർഷ ഇപ്പോൾ പഠിക്കുന്നത്.
അഞ്ചാം വയസു മുതൽ തന്നെ ഡാൻസും പാട്ടും പഠിക്കുന്നുണ്ട് ആർഷ. ആവറേജ് അമ്പിളിയുമായി തനിക്ക് യാതൊരുവിധ സാമ്യവും ഇല്ലെന്ന് വ്യക്തമാക്കിയ ആർഷ കുടുംബത്തിൽ എല്ലാവരും തനിക്ക് നന്നായി പിന്തുണ നൽകുന്നവരാണെന്നും പറഞ്ഞു. പഠനത്തിൽ ആവറേജിനു മേലെ ആയിരുന്നെന്നും പഠനേതര പ്രവർത്തനങ്ങളിലും ആരുടെയും പിന്നിലാകാറില്ലെന്നും പറഞ്ഞു. കലോത്സവങ്ങളിൽ എക്സ്ട്രാ ഓർഡിനറി ആയിരുന്നു. വീട്ടിൽ എല്ലാവരും സിനിമ ഇഷ്ടപ്പെടുന്നവരാണ്. തന്റെ സ്വപ്നം സിനിമയാണ്. കൊച്ചുകുട്ടികളുടെ ഫോൺ ഇൻ പ്രോഗ്രാം ചെയ്തിട്ടുണ്ട് എന്നല്ലാതെ ഈ രംഗത്ത് ഒരു മുൻപരിചയവുമില്ല. ഹൈസ്കൂളിൽ വെച്ചാണ് അഭിനേത്രി ആകണമെന്ന മോഹം മനസിൽ കയറിയത്. പതിനേഴാം വയസിൽ ഓഡിഷനിൽ പങ്കെടുത്താണ് പതിനെട്ടാം പടി സിനിമയിൽ എത്തിയത്.
നെറ്റ് ഫ്ലിക്സിൽ വരുന്നതിനു മുമ്പേ ‘മണി ഹൈസ്റ്റി’ന്റെ ഫസ്റ്റ് സീസൺ ചേട്ടൻ അരവിന്ദിനൊപ്പം കണ്ടു. വെബ് സീരീസുകളോട് അത്രയും ഇഷ്ടമാണ് ഇരുവർക്കും. ഇൻസ്റ്റഗ്രാമിലെ ഫോട്ടോ കണ്ടാണ് ആവറേജ് അമ്പിളിയിലേക്ക് ഡയറക്ടർ ആദിത്യൻ വിളിക്കുന്നത്. കരിക്ക് ഫ്ലിക്കിലേക്കാണ് വിളിച്ചതെന്ന് അറിഞ്ഞപ്പോൾ സന്തോഷമായെന്നും വിളിച്ചതിന്റെ നാലാം ദിവസം ഷൂട്ട് തുടങ്ങിയെന്നും ഓരോ ലൊക്കേഷനും കണ്ടയിൻമെന്‌റ് സോൺ ആകും മുമ്പ് പെട്ടെന്ന് ഷൂട്ട് തീർക്കാനുള്ള ശ്രമത്തിൽ ആയിരുന്നു. പതിനേഴ് ദിവസം കൊണ്ട് ഷൂട്ടിംഗ് തീർന്നു. ഷെയിൻ നിഗം നായകനായ ‘കുർബാനി’യാണ് അടുത്ത സിനിമ. അതിന്റെ ഡബ്ബിംഗ് പൂർത്തിയായെന്നും റിലീസ് ഉടനുണ്ടാകുമെന്നും ആർഷ പറഞ്ഞു.
തന്റെ ബിഗ് ഫാൻ അപ്പൂപ്പനാണെന്നാണ് ആർഷയുടെ വാദം. യു ട്യൂബിൽ ‘മീനാക്ഷി’ എന്ന മ്യൂസിക്കൽ വീഡിയോ കാണുന്നതാണ് അപ്പൂപ്പനായ രാജപ്പൻ നായരുടെ ഹോബി. അച്ഛൻ ബൈജുവും അമ്മ ചാന്ദ്നിയും അടങ്ങുന്നതാണ് കുടുംബം. ചേട്ടൻ അരവിന്ദ് ആണ് ആർഷയുടെ ബെസ്റ്റ് കമ്പനി.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…