കലാകാരനും നടനുമായ കൊല്ലം സുധിയുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ പരുക്കേറ്റവരിൽ ഒരാൾ ആയിരുന്നു മിമിക്രി ആർട്ടിസ്റ്റ് ആയ മഹേഷ് കുഞ്ഞുമോൻ. മഹേഷ് അപകടത്തിൽപ്പെട്ടു എന്നറിയാമായിരുന്നെങ്കിലും കൂടുതൽ വിശദാംശങ്ങൾ പുറംലോകത്തിന് അറിയാമായിരുന്നില്ല. എന്നാൽ മഹേഷ് തന്നെ തന്റെ ആരോഗ്യസ്ഥിതി വ്യക്തമാക്കി വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. നിമിഷനേരം കൊണ്ടാണ് വീഡിയോ വൈറലായി മാറിയത്. ശസ്ത്രക്രിയ കഴിഞ്ഞ് സുഖം പ്രാപിച്ച് വരുന്ന മഹേഷ് ഇത് ആദ്യമായാണ് ക്യാമറയ്ക്ക് മുന്നിലെത്തിയത്.
‘എനിക്കു വേണ്ടി പ്രാർത്ഥിച്ച എല്ലാ ആളുകൾക്കും ഞാൻ നന്ദി പറയുകയാണ്. ഞാൻ മിമിക്രി ആർട്ടിസ്റ്റും ഡബ്ബിംഗ് ആർട്ടിസ്റ്റുമാണ്. എല്ലാവർക്കും അറിയാം മിമിക്രിയാണ് എന്റെ മെയിൻ. മിമിക്രിയിലൂടെയാണ് എല്ലാവരും എന്നെ തിരിച്ചറിഞ്ഞത്, എന്നെ ഇഷ്ടപ്പെട്ടത്. ഇനി കുറച്ച് നാളത്തേക്ക് റെസ്റ്റ് ആണ്, നിങ്ങളാരും വിഷമിക്കേണ്ട. പഴയതിനേക്കാൾ അടിപൊളിയായിട്ട് ഞാൻ തിരിച്ചു വരും. അപ്പോഴും നിങ്ങൾ എന്റെ കൂടെ ഉണ്ടാകണം. എന്നെ സപ്പോർട്ട് ചെയ്യണം.’ – മഹേഷ് തന്റെ വീഡിയോയിൽ പറഞ്ഞു.
കോഴിക്കോട് വടകരയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങവേ ആയിരുന്നു മഹേഷ് കുഞ്ഞുമോൻ, കൊല്ലം സുധി, ബിനു അടിമാലി എന്നിവർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. ജൂൺ അഞ്ചിനു പുലർച്ചെ നാലരയോടെ ദേശീയപാത 66 ലെ പനമ്പിക്കുന്നിൽ ഇവർ സഞ്ചരിച്ചിരുന്ന കാറും പിക്കപ് വാനുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. മഹേഷിന് മുഖത്തും പല്ലുകൾക്കും ഗുരുതരമായി പരുക്ക് പറ്റിയിരുന്നു. മുഖത്തെ പരിക്കുകൾക്കായി ഒൻപതു മണിക്കൂർ നീളുന്ന ശസ്ത്രക്രിയയ്ക്കാണ് മഹേഷ് വിധേയനായത്. അപകടത്തിൽ കൊല്ലം സുധി മരിച്ചിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…