മലയാള സിനിമയിൽ രണ്ട് തൂണുകളായി എക്കാലവും നിലനിൽക്കുന്ന താരങ്ങളാണ് മമ്മൂക്കയും ലാലേട്ടനും. മികച്ച കഥാപാത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയെടുത്തത്, മലയാള സിനിമയിലെ സിംഹാസനം ഊട്ടി ഉറപ്പിക്കാൻ ഇരുവർക്കും സാധിച്ചിരുന്നു. അതിനാൽ തന്നെ ഇരുവരുടെയും സിനിമ സെറ്റുകളിൽ എന്നും നിരവധി ആരാധകരാണ് തങ്ങളുടെ പ്രിയ താരങ്ങളെ കാണുവാൻ എത്താറുള്ളത്. പ്രിയ താരങ്ങളോടൊപ്പം ഫോട്ടോ എടുക്കുവാനും ആരാധകർക്ക് അവസരം ലഭിക്കാറുണ്ട്.
ഇങ്ങനെയുള്ള സെറ്റുകളിൽ ആരാധകരെ നിയന്ത്രിക്കുവാനായി പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കാറുണ്ട്. ഇപ്പോൾ ആർട്ടിസ്റ്റ് സെക്യൂരിറ്റി ആയി ജോലി ചെയ്യുന്ന മാറനെല്ലൂർ ദാസ് ഇതിനെ കുറിച്ച് മനസ്സ് തുറക്കുകയാണ്. മമ്മൂട്ടിയുടെ ചിത്രത്തിന്റെ സെറ്റിൽ പത്തോളം വരുന്ന സെക്യൂരിറ്റികളാണ് ആരാധകരെ നിയന്ത്രിക്കാനായി നിയോഗികാറുള്ളത്. എന്നാൽ മോഹൻലാലിന്റെ ചിത്രങ്ങളുടെ സെറ്റിൽ ഇതിന്റെ ഇരട്ടി വേണ്ടി വരുമെന്നാണ് അദ്ദേഹം പറയുന്നത്. ഇരുപതിന് മുകളിൽ സെക്യൂരിറ്റികൾ ഉണ്ടായാൽ മാത്രമേ ആരാധകരെ മോഹൻലാലിന്റെ ലൊക്കേഷനിൽ നിയന്ത്രിക്കാൻ സാധിക്കൂ എന്നും അദ്ദേഹം പറയുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…